Latest NewsIndiaNews

പക്ഷിപ്പനി രൂക്ഷമാവുന്നു ;ചെങ്കോട്ടയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക്

ന്യൂഡല്‍ഹി : ചെങ്കോട്ടയില്‍ ചത്തനിലയില്‍ കണ്ടെത്തിയ കാക്കകള്‍ക്ക് പക്ഷിപ്പനി സ്ഥിരികരിച്ചു.  ഇതോടെ റിപ്പബ്ലിക്ക് ദിനാഘോഷം വരെ ചെങ്കോട്ടയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കാക്കകള്‍ ചെങ്കോട്ടയില്‍ ചത്തുവീണിരുന്നു. തുടര്‍ന്ന് ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് ചത്തകാക്കകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ജനുവരി 26 വരെ ചെങ്കോട്ട അടച്ചിടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ജനുവരി 19 മുതല്‍ 26വരെ ചെങ്കോട്ട അടച്ചിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button