കടയ്ക്കാവൂർ പോക്സോ കേസിൽ കഴമ്പുണ്ടെന്ന് സർക്കാർ. അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന മകന്റെ പരാതിയിൽ കാര്യമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പീഡനക്കേസിൽ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തു.
Also Read: പോരുവഴി പഞ്ചായത്തിലെ സ്ഥിരം സമിതി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ബിജെപി
കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നതായി കണ്ടെത്തി. അന്വേഷണത്തില്‍ അപാകതകള്‍ സംഭവിച്ചിട്ടില്ലെന്നും അമ്മയുടെ മൊബൈലില്‍ നിന്ന് തെളിവുകള്‍ ലഭിച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് കുടുംബ പ്രശ്‌നം മാത്രമല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസ് കെട്ടിച്ചമച്ചതാണെന്നും കുടുംബ പ്രശ്‌നമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നുമായിരുന്നു പ്രതിഭാഗം കോടിയില്‍ പറഞ്ഞത്. കേസ് ഡയറി കൃത്യമായി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് അറിയിച്ചു.
അതേസമയം പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്ന് അമ്മ കോടതിയില്‍ വാദിച്ചു. നാളെ അമ്മയുടെ ജാമ്യ ഹര്‍ജിയില്‍ വിധി പറയും. അമ്മയ്ക്കെതിരെ മകനെ കൊണ്ട് പരാതി പറയിച്ചത് യുവതിയുടെ ഭർത്താവ് ആണെന്ന് ആരോപണം ഉയർന്നിരുന്നു.
Post Your Comments