കരുനാഗപ്പള്ളി; മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 45 വർഷം തടവിന് കരുനാഗപ്പള്ളി സ്പെഷൽ പോക്സോ കോടതി ജഡ്ജി ശ്രീനാഥ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ശിവപ്രസാദ് ഹാജരാക്കുകയുണ്ടായി. പോക്സോ നിയമ പ്രകാരമുള്ള വിവിധ വകുപ്പുകളിലാണ് ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. വിവിധ വകുപ്പുകളിൽ പിഴയായി ചുമത്തിയ തുകയിൽ നിന്നു 2 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം.
2018 ഫെബ്രുവരി 28 നു ചവറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്. ഇപ്പോഴത്തെ കരുനാഗപ്പള്ളി എസിപി ബി.ഗോപകുമാർ ചവറ സിഐയായിരുന്ന കാലത്താണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments