KeralaNattuvarthaLatest NewsNews

ജനവിധി തേടാൻ പുതുമുഖങ്ങൾ; ചിന്ത ജെറോം മത്സരിച്ചേക്കും

പ്രതിഭക്കും വീണക്കും വീണ്ടും സാധ്യത

യുവജനങ്ങളെ കളത്തിലിറക്കിയപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച നേട്ടം വ്യക്തമായി പഠിച്ചിരിക്കുകയാണ് ഇടതുപക്ഷം. അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും യുവജനങ്ങളെ വേണ്ട രീതിയിൽ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. 5 തവണ മത്സരിച്ചവർ ഇനി മത്സരിക്കേണ്ടെന്ന തീരുമാനവും ഇതിനോടനുബന്ധിച്ചുള്ളതാണ്.

യുവജന സംഘടനാ രംഗത്ത് സജീവമായുള്ള ചിന്ത ജെറോം, ഫസീല എന്നിവരുടെ പേരുകളാണ് ഉയരുന്നത്. നിലവില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണാണ് ചിന്താ ജെറോം. ചിന്ത ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

Also Read: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 വനിതകളെ ഇറക്കിയതില്‍ 8 പേരാണ് വിജയിച്ചത്. സിപിഐഎമ്മിന് വേണ്ടി മത്സരിച്ച കെകെ ശൈലജ, ജെ മേഴ്‌സികുട്ടി, യു പ്രതിഭ, വീണ ജോര്‍ജ്, അയിഷ പോറ്റി എന്നിവരാണ് വിജയിച്ചത്. കെകെ ശൈലജ, ജെ മേഴ്‌സികുട്ടി, യു പ്രതിഭ, വീണ ജോര്‍ജ് എന്നിവർ വീണ്ടും മത്സരിക്കാൻ സാധ്യതയുണ്ട്.

സിപിഐ നാല് വനിതകളെ മത്സരിപ്പിച്ചതില്‍ 3 പേര്‍ വിജയിച്ചു. ഇ എസ് ബിജിമോള്‍, ഗീതാ ഗോപി, സികെ ആശ എന്നിവരാണ് നിലവിലെ എംഎല്‍എമാര്‍. ഇതില്‍ സികെ ആശ വീണ്ടും മത്സരിപ്പിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button