കോഴിക്കോട് : മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയില്‍ രണ്ട് ദിവസം കൊണ്ട് കോഴിക്കോട് കുടുങ്ങിയത് 75 വാഹനങ്ങള്‍. വാഹനങ്ങളില്‍ അനധികൃതമായി ഒട്ടിച്ച കൂളിങ് ഫിലിമും കര്‍ട്ടനുകളും പിടികൂടാന്‍ ആരംഭിച്ച പരിശോധനയാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ സി.വി.എം ഷരീഫിന്റെ നേതൃത്വത്തില്‍ എം.വി.ഐ, എ.എം.വി.ഐമാരടങ്ങുന്ന നാല് സ്‌ക്വാഡുകളാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്.
തിങ്കളാഴ്ച 83,000 രൂപ പിഴയിനത്തില്‍ ഈടാക്കി. 1250 രൂപയാണ് പിഴ ഈടാക്കേണ്ടതെങ്കിലും മുന്നറിയിപ്പിന്റെ ഭാഗമായി 250 രൂപയാണ് പിഴയിടുന്നത്. രണ്ടാംഘട്ട പരിശോധനയില്‍ ഇത് നീക്കം ചെയ്തില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് തീരുമാനം. നിര്‍മ്മാണത്തില്‍ തന്നെ കൂളിങ് ഉള്ള ഗ്ലാസുകള്‍ അനുവദനീയമാണ്. അധികമായി ഒട്ടിയ്ക്കുന്ന സ്റ്റിക്കറുകള്‍ കര്‍ട്ടനുകള്‍ എന്നിവയ്ക്കാണ് വിലക്ക്. പരിശോധന രണ്ടാഴ്ച തുടരും.
Post Your Comments