Latest NewsNewsIndiaCrime

യുപിയിൽ അയല്‍വാസിയുടെ ബലാത്സംഗ ശ്രമത്തെ തടഞ്ഞത് യുവതി

ലക്‌നൗ: യുപിയിൽ അയല്‍വാസിയുടെ ബലാത്സംഗ ശ്രമത്തെ ചെറുത്തുതോല്‍പ്പിച്ച് 30കാരി രംഗത്ത് എത്തിയിരിക്കുന്നു. 40കാരനെതിരെ കേസെടുക്കാന്‍ ലോക്കല്‍ പൊലീസ് തയ്യാറാവാതിരുന്നിട്ടും 30കാരി തളർന്നില്ല. എഡിജിപിയെ കണ്ട് പരാതി ബോധിപ്പിക്കുകയുണ്ടായി. എഡിജിപിയുടെ ഇടപെടലിനെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി.

പിലിബിത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 30 വയസുകാരിയെ കരിമ്പ് തോട്ടത്തിലേക്ക് വലിച്ചിഴച്ച് അയല്‍വാസി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് പരാതി നൽകിയിരിക്കുന്നത്. കൃഷിയിടത്തില്‍ പരിശോധന നടത്താന്‍ യുവതി പോയ സമയത്താണ് സംഭവം നടന്നിരിക്കുന്നത്. യുവതി ഒറ്റയ്ക്കാണ് എന്ന് മനസിലാക്കിയ 40കാരന്‍, തൊട്ടടുത്ത കരിമ്പ് തോട്ടത്തിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് യുവതിയുടെ പരാതിയെന്ന് പൊലീസ് പറയുന്നു.

അയല്‍വാസിയുടെ ബലാത്സംഗ ശ്രമത്തെയാണ് യുവതി ചെറുത്തത്. യുവതിയുടെ ശക്തമായ ചെറുത്തുനില്‍പ്പും ബഹളം വെയ്ക്കലും തുടര്‍ന്നതോടെ 40കാരന്‍ പിന്മാറുകയായിരുന്നു ഉണ്ടായത്. യുവതിയുടെ ശബ്ദം കേട്ട് ഗ്രാമവാസികള്‍ ഓടിക്കൂടുന്നത് ശ്രദ്ധയില്‍പ്പെട്ട 40കാരന്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

അയല്‍വാസിക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ ആദ്യം ലോക്കല്‍ പൊലീസ് തയ്യാറാക്കുകയറുണ്ടായില്ല. തുടര്‍ന്ന് യുവതി എഡിജിപിയെ സമീപിക്കുകയായിരുന്നു. എഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അയല്‍വാസിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലൈംഗികാതിക്രമ ശ്രമം തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button