Latest NewsNewsIndia

ചാരിറ്റി ട്രസ്റ്റിന്റെ മറവിൽ വൻ ഭൂമി കയ്യേറ്റം നടത്തിയ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെതിരെ നടപടി

ലക്‌നൗ : ചാരിറ്റി ട്രസ്റ്റിന്റെ മറവിൽ വൻ ഭൂമി കയ്യേറ്റം നടത്തിയ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെതിരെ നടപടി. രാംപൂർ ജില്ലാ കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.

Read Also : ഗുരുവായൂർ ക്ഷേത്ര പരിസരത്ത് പരസ്യ ചിത്രീകരണം : പരസ്യ കമ്പനിക്കും ചലച്ചിത്ര താരത്തിനുമെതിരെ കേസ്

മൗലാനാ മുഹമ്മദ് അലി ജൗഹാറിന്റെ പേരിൽ ആരംഭിച്ച ട്രസ്റ്റിന്റെ മറവിലാണ് അസംഖാൻ ഭൂമി കയ്യേറിയത്. 173 ഏക്കർ ഭൂമിയാണ് ട്രസ്റ്റിനെ മറയാക്കി നേതാവ് കൈവശപ്പെടുത്തിയത്. വിവിധ കേസുകളിൽ അസംഖാന്റെ സ്വത്തുവിവരങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂമി കയ്യേറ്റം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.കയ്യേറിയ ഭൂമി സർക്കാർ തിരിച്ചു പിടിക്കും.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നാകരുത്, നദീതീരവും പ്രളയഭൂമിയുമാകരുത്, ഗ്രാമസ്വരാജിന്റെ കൈവശമുളള ഭൂമിയാകരുത് തുടങ്ങിയ വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ ഒരു ട്രസ്റ്റിന് 12 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശപ്പെടുത്താനാകൂ. ഈ നിബന്ധനകളാണ് അസംഖാന്റെ ട്രസ്റ്റ് ലംഘിച്ചതെന്ന് ജില്ലാ ഭരണകൂടത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ ഡിസ്ട്രിക്ട് ഗവണ്‍മെന്റ് കോണ്‍സല്‍ അജയ് തിവാരി പറഞ്ഞു.ഇതേ തുടർന്നാണ് ഭൂമി തിരിച്ചു പിടിക്കാൻ കോടതി ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button