ന്യൂഡൽഹി : ഇന്ത്യയും ഫ്രാൻസും സംയുക്തമായി സംഘടിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനത്തിന് ബുധനാഴ്ച തുടക്കം കുറിയ്ക്കും. നാല് ദിവസം നീണ്ടു നിൽക്കുന്ന വ്യോമാഭ്യാസ പ്രകടനം ജനുവരി 24 നാണ് അവസാനിക്കുക.
Read Also : വോൾട്ടാസ് ലിമിറ്റഡിന് 2020-ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്
ആദ്യമായാണ് വിദേശ രാജ്യത്തെ വ്യോമസേനയുമായി ചേർന്ന് ഇന്ത്യ വ്യോമാഭ്യാസ പ്രകടനത്തിൽ ഏർപ്പെടുന്നത്.സ്‌കൈറോസ് എന്ന പേരിൽ രാജസ്ഥാനിലാണ് ഇരുരാജ്യങ്ങളും ചേർന്ന് പ്രകടനം നടത്തുന്നത്. ഡെസർട്ട് നൈറ്റ് 21 എന്ന കോഡ് നാമവും നൽകിയിട്ടുണ്ട്. ഇന്ത്യയുടെയും, ഫ്രാൻസിന്റെയും അത്യാധുനികവും, അതിപ്രഹര ശേഷിയുള്ളതുമായ യുദ്ധ വിമാനങ്ങളാണ് സംയുക്ത അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുക്കുക.
ഇരു രാജ്യങ്ങളുടെയും ആവനാഴിയിലെ വജ്രായുധമായ റഫേൽ വിമാനങ്ങളെയും പ്രകടനത്തിൽ അണിനിരത്തും. ഇതിനായി ഫ്രാൻസിന്റെ റഫേൽ വിമാനങ്ങൾ ഈ മാസം ആദ്യം തന്നെ രാജസ്ഥാനിൽ എത്തിയിട്ടുണ്ട്. ആകാശത്തു നിന്നും ഇന്ധനം നിറയ്ക്കുന്നതുൾപ്പെടെയുള്ള പ്രകടനങ്ങളാണ് റഫേൽ വിമാനങ്ങൾ കാഴ്ചവെയ്ക്കുക.
Post Your Comments