കോഴിക്കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് മുസ്‌ലിം ലീഗിനോട് ആവശ്യപ്പെട്ട് യൂത്ത് ലീഗും എംഎസ്എഫും. കൂടുതല്‍ സീറ്റുകളിലേക്ക് മത്സരിക്കാന്‍ ലീഗ് ഒരുങ്ങുന്ന സാഹചര്യത്തിലാണ് യൂത്ത് ലീഗിന്റെ ആവശ്യം. കാല്‍നൂറ്റാണ്ടു കാലമായി മുസ്‌ലിം ലീഗിന് നിയമ സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥി ഉണ്ടായിട്ടില്ല.
എന്നാൽ തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന നേട്ടം എന്നത് വനിതകൾക്ക് പ്രാധാന്യം കൊടുത്തു എന്നതാണ്. ഇതിനെതുടർന്ന് പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ലീഗ് വനിതാ സ്ഥാരാര്‍ത്ഥികളെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇതില്‍ യുവജനതയ്ക്കും പ്രാതിനിധ്യമുണ്ടാവും. മുസ്‌ലിം ലീഗിന്റെ വനിതാ വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയുടെ സംസ്ഥാന പ്രസിഡന്റും എംഎസ്എഫിന്റെ ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ ഉള്‍പ്പെടെയുള്ള നേതാക്കളെ പരിഗണിച്ചേക്കും
Read Also: മന്ത്രിയ്‌ക്കെന്താ നിയമം ബാധകമല്ലേ?’; കര്‍ട്ടനുള്ള വാഹനവുമായി മന്ത്രി കടകംപള്ളി
അതേസമയം ഒരു തവണ മാത്രമാണ് ലീഗ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതയെ സ്ഥാനാര്‍ത്ഥിയാക്കിയത്. 1996 ല്‍ കോഴിക്കോട് സൗത്തില്‍ മത്സരിച്ച വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വറായിരുന്നു അത്. പക്ഷെ ഇവര്‍ പരാജയപ്പെടുകയായിരുന്നു. പിന്നീടിതുവരെ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലീഗ് സ്ത്രീകളെ മത്സരിപ്പിച്ചിട്ടില്ല.
Post Your Comments