Latest NewsNewsIndia

ആദ്യ വാക്‌സിൻ ആരോഗ്യ പ്രവർത്തകർക്ക് തന്നെ, മന്ത്രിമാരും രാഷ്ട്രീയക്കാരും കാത്തിരിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ആദ്യ കോവിഡ് വാക്‌സിൻ ആരോഗ്യ പ്രവർത്തകർക്ക് തന്നെയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാരും രാഷ്ട്രീയക്കാരും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തെലങ്കാന ആരോഗ്യമന്ത്രി ഏടാല രാജേന്ദർ ജനങ്ങളിൽ വിശ്വാസമുണ്ടാക്കാൻ ആദ്യം താൻ തന്നെ കോവിഡ് വാക്‌സിൻ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉടൻ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരോഗ്യ പ്രവർത്തകർ തന്നെ ആദ്യം വാക്സിൻ സ്വീകരിക്കണമെന്ന കർശന നിർദ്ദേശമെത്തി. ഇതോടെ മന്ത്രി പ്രഖ്യാപനത്തിൽ നിന്നും പിന്മാറി.

അതേസമയം വാക്‌സിനേഷനിൽ എംഎൽഎമാർക്കും മന്ത്രിമാർക്കും അവസരം നൽകണമെന്ന് ഹരിയാന, ബീഹാർ, ഒഡീഷ സർക്കാരുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കർശന നിർദ്ദേശം എത്തിയത്. ആരോഗ്യ പ്രവർത്തകരും പോലീസും ശുചീകരണ തൊഴിലാളികളുമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ളത്. 50 വയസിന് മുകളിൽ പ്രായമുള്ളവരും 50 വയസിൽ താഴെ മറ്റ് അസുഖങ്ങളുള്ളവർക്കും ആദ്യ ഘട്ടത്തിൽ വാക്‌സിൻ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button