
ഇന്ത്യൻ നിർമിത വാക്സിനുകൾക്കായി ലോകരാജ്യങ്ങൾ ക്യൂ നിൽക്കുകയാണ്. നിരവധി രാജ്യങ്ങൾ ഇതിനോടകം വാക്സിൻ ആവശ്യപ്പെട്ട് കഴിഞ്ഞു. ഇപ്പോഴിതാ, ചൈനയ്ക്ക് പിന്നാലെ ഇന്ത്യൻ വാക്സിനുകൾ വിശ്വസനീയമാണെന്ന് പാകിസ്ഥാനും വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിർമ്മിച്ച കൊവിഷീൽഡ്, കൊവാക്സിൻ വാക്സിനുകൾ ഉപയോഗിക്കുന്നതിന് പാകിസ്ഥാൻ അനുമതി നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
റിപ്പോർട്ട് വന്നതുമുതൽ ഏവർക്കുമുള്ള സംശയമാണ് ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാർ നിലനിൽക്കുമ്പോൾ പാകിസ്ഥാന് എങ്ങനെയാണ് ഇന്ത്യൻ വാക്‌സിൻ ഏറ്റെടുക്കാൻ സാധിക്കുക എന്നത്? കോവാക്സ് പദ്ധതി പ്രകാരം മാത്രമെ പാകിസ്താന് വാക്സിൻ ലഭ്യമാകുകയുള്ളൂ. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻ ആൻഡ് ഇമ്യൂണൈസേഷൻ (ഗവി) രൂപീകരിച്ച സഖ്യമാണ് കോവാക്സ്.
Also Read: പ്രണയവിവാഹത്തിനായി മതം മാറി പ്രവാസിയെ വിവാഹം ചെയ്ത യുവതി കാമുകനൊപ്പം ഒളിച്ചോടി
ലോകത്തെ 190 രാജ്യങ്ങളിൽ 20 ശതമാനത്തിന് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കോവാക്സ് വാഗ്ദാനം ചെയ്തിരുന്നു. അതിൽ പാകിസ്താനും ഉൾപ്പെടുന്നുണ്ട്. ജനസംഖ്യയുടെ 20% പേർക്ക് കോവാക്സ് പദ്ധതി പ്രകാരം പാകിസ്ഥാന് വാക്സിൻ ലഭിക്കുമെന്നാണ് കരുതുന്നത്.
പാക് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ആണ് ഇതുസംബന്ധിച്ച് അനുമതി നൽകിയത്. ഞങ്ങൾ ഈ വാക്സിൻ രജിസ്റ്റർ ചെയ്തത് അതിന്റെ ഫലപ്രാപ്തി 90% ആയതിനാലാണ്, മറ്റ് മാർഗങ്ങളിലൂടെ വാക്സിൻ ലഭിക്കാനായി ഞങ്ങൾ ശ്രമം നടത്തുന്നുണ്ട് എന്നും ഇമ്രാൻ ഖാന്റെ സ്പെഷ്യൽ അസിസ്റ്റന്റ് ഡോക്ടർ ഫൈസൽ സുൽത്താൻ പറഞ്ഞു.
Post Your Comments