കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷണ കിറ്റിലും രാഷ്ട്രീയ നേട്ടം കൊയ്യാന്‍ പിണറായി സര്‍ക്കാര്‍. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അതിജീവനക്കിറ്റിനു വേണ്ടിയുള്ള കോട്ടണ്‍ ബാഗില്‍ സര്‍ക്കാരിന്റെയും സപ്ലൈകോയുടെയും മുദ്ര പതിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് രാഷ്ട്രീയനേട്ടം മുന്നില്‍കണ്ട് എട്ടു കോടിയോളം രൂപ ചെലവിട്ടാണ് കിറ്റിനു സര്‍ക്കാര്‍ മുദ്ര കുത്താന്‍ നീക്കം നടത്തുന്നത്.
Read Also : സംസ്ഥാനത്തെ മദ്യവില, തീരുമാനം അറിയിച്ച് എക്‌സൈസ് മന്ത്രി
അതിജീവനക്കിറ്റ് നല്‍കാനുള്ള 1.61 കോടി കോട്ടണ്‍ ബാഗിനായി ക്ഷണിച്ച ടെന്‍ഡറിലാണ് സര്‍ക്കാര്‍ മുദ്ര നിര്‍ബന്ധമാണെന്നു വ്യക്തമാക്കിയിരിക്കുന്നത്. ബാഗിന്റെ ഇരുപുറത്തും സര്‍ക്കാര്‍ മുദ്രയും സപ്ലൈകോ മുദ്രയും ഉണ്ടാകണം. കേരള സര്‍ക്കാര്‍ എന്ന് മലയാളത്തില്‍ എഴുതണം. സപ്ലൈകോയുടെ ടാഗ്ലൈനായ ‘എന്നെന്നും നിങ്ങളോടൊപ്പം’ എന്ന വാചകവും ബാഗിനു പുറത്തു പ്രിന്റ് ചെയ്യണം. എന്നതാണ് കോട്ടന്‍ ബാഗിനുള്ള ടെന്‍ഡറില്‍ ചേര്‍ത്തിരിക്കുന്നത്. പ്രിന്റിങ്ങിനു പുറമേയുള്ള വിലയാണ് ടെന്‍ഡറില്‍ കാണിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്കുള്ള 57 ലക്ഷം കോട്ടണ്‍ ബാഗുകള്‍ക്കും തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കുള്ള 53 ലക്ഷം കോട്ടണ്‍ ബാഗുകള്‍ക്കും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലേക്കുള്ള 51 ലക്ഷം ബാഗുകള്‍ക്കുമുള്ള ടെന്‍ഡറാണ് കഴിഞ്ഞ ദിവസം സപ്ലൈകോ തേടിയത്. ടെന്‍ഡര്‍ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സപ്ലൈകോ നല്‍കുന്ന മാതൃകയില്‍ സര്‍ക്കാര്‍ മുദ്ര പ്രിന്റ് ചെയ്താണ് വിതരണക്കാര്‍ ബാഗുകള്‍ നല്‍കേണ്ടത്.
കോവിഡ് മഹാമാരിയുടെ ആരംഭം മുതല്‍ സര്‍ക്കാര്‍ കേരളത്തിലെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും അവശ്യപലവ്യജ്ഞനങ്ങള്‍ ഉള്‍പ്പെടുന്ന അതിജീവനക്കിറ്റ് നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കാലമെത്തുമ്പോഴാണ് സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച ബാഗില്‍ കിറ്റ് നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
Post Your Comments