പാലാഴിമഥനസമയത്ത് കൈയ്യില്‍ അമൃതകുംഭവുമായി ഉയര്‍ന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ഭഗവാന്‍ ധന്വന്തരിയെന്നാണ് വിശ്വാസം. വേദങ്ങളും പുരാണങ്ങളും അയുര്‍വേദത്തിന്റെ ദേവനായി വര്‍ണ്ണിക്കുന്നു. ചതുര്‍ബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ചതുര്‍ബാഹു രൂപത്തിലാണ് ഭഗവാനെ പൂജിക്കുന്നത്.
Read Also : പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ബിവറേജസ് കോർപ്പറേഷൻ
Jan 16, 2021, 11:30 pm
ഭഗവാന്റെ നാല് കൈകളിലോരോന്നിലും ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണുള്ളത്. ആയുര്‍വേദചികിത്സ ആരംഭിക്കുന്നതിനു മുന്‍പ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്ന അനുഷ്ഠാനം നിലവിലുണ്ട്.
പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുര്‍വേദത്തെ ഒരു ശാസ്ത്രമായി രൂപപ്പെടുത്തിയതും ആയുര്‍വേദത്തെ എട്ടുഭാഗങ്ങളായി (അഷ്ടാംഗങ്ങള്‍) വിഭജിച്ചതും ഭഗവാന്‍ ധന്വന്തരിയണെന്നു വിശ്വസിക്കപ്പെടുന്നു. ആയുര്‍വേദചികിത്സ ആരംഭിക്കുന്നതിനു മുന്‍പ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്ന അനുഷ്ഠാനം നിലവിലുണ്ട്.
Post Your Comments