KeralaLatest NewsNews

കെഎം ഷാജഹാന് സിപിഎം വധഭീഷണി, മരണപ്പെടും വരെ തുറന്നു കാട്ടൽ തുടരും എന്ന് ഷാജഹാൻ

തൻ്റെ പ്രവർത്തനങ്ങൾക്ക് പൊതുമണ്ഡലം നൽകുന്ന നൽകുന്ന സ്നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും  ഷാജഹാൻ പ്രതികരിച്ചു

തിരുവനന്തപുരം: വിഎസ് അച്ചുതാനന്ദൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും പൊതുപ്രവർത്തകനുമായ കെ എം ഷാജഹാന് സിപിഎം വധഭീഷണി. മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് മരണപ്പെട്ടതിന് ശേഷം നിരവധി ആളുകൾ എൻ്റെ ജീവനെ സംബന്ധിച്ചുള്ള ആശങ്കയുമായി വിളിക്കുന്നുണ്ട്. അവരോടെല്ലാം ഒന്നേ പറയാനുള്ളു ആരൊക്കെ എന്തൊക്കെ ഭീക്ഷണി മുഴക്കിയാലും ഇപ്പോൾ ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്നും പിന്നോട്ടില്ല.കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുമ്പ് തനിക്ക് വന്ന വധഭീക്ഷണികളെ തുടർന്ന് പോലീസ് സ്റ്റേഷനിലും, ഡിജിപിക്കും മറ്റ് വേണ്ടപ്പെട്ടവർക്കും ഒരു പരാതി നൽകിയിരിന്നു.അതിൽ ഇതുവരെ നടപടി ഉണ്ടായില്ല എന്ന് മാത്രമല്ല അത് ഇത് വരെ അനക്കിയിട്ട് പോലും ഇല്ല എന്ന് ഷാജഹാൻ ചൂണ്ടിക്കാട്ടി.

Also related: പൂട്ടിക്കിടന്ന വീടു കുത്തിത്തുറന്ന് മോഷണം ; 48 പവൻ കവർന്നു

കമ്മ്യുണിസ്റ്റ് പാർട്ടികൾ നേതൃത്വം വഹിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ ഇരിക്കുമ്പോൾ, ഒരു കമ്മ്യൂണിസ്റ്റ്കാരനായ താൻ കൊല്ലപ്പെടും എന്ന് പറയുന്നത് തന്നെ സിപിഎം പാർട്ടി നേരിടുന്ന ജീർണ്ണതയെയാണ് വ്യക്തമാക്കുന്നത്. എന്നെ കൊല്ലുമോ ഇല്ലയോ എന്ന ആശങ്ക തനിക്കില്ല. അതുകൊണ്ട് ഒരിഞ്ച് പോലും ഇപ്പോൾ താൻ ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്നും പിന്നോട്ടു പോകില്ല. ഇന്നലെ വരെ എങ്ങനെയാണോ ഞാൻ ജീവിച്ചത് അതുപോലെ നാളെയും ജീവിക്കും. ഇത്രയും കാലം ജീവിച്ചിരിക്കും എന്ന് ആർക്കും ഉറപ്പ് പറയാനൊന്നും ആവില്ലല്ലോ ഷാജഹാൻ പറഞ്ഞു. ജീവിച്ചിരിക്കുന്നത് വരെ അഴിമതിക്കും അനീതിക്കെതിരെയും പോരാടിക്കൊണ്ടിരിക്കും.

Also related: പീരുമേട്​ എം.എൽ.എക്ക് കോവിഡ് സ്ഥിരീകരിച്ചു

തനിക്ക് ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പുണ്ടെന്നും തന്നെ അന്യായമായി തടവിൽ ഇട്ട സമയത്തെ അനുഭവം ചൂണ്ടിക്കാട്ടി ഷാജഹാൻ പറഞ്ഞു. കേരളത്തിലെ പൊതു സമൂഹം ഒറ്റക്കെട്ടായി തൻ്റെ അമ്മയുടെ പിന്നിൽ അണിനിരന്നത് കൊണ്ടാണ് 8 ദിവസം കഴിഞ്ഞപ്പോൾ തന്നെ പുറത്ത് വിടേണ്ടി വന്നത് എന്ന് ഷാജഹാൻ കൂട്ടിച്ചേർത്തു. ഇന്ന് പൊതുസമൂഹത്തിൽ ഒരു വിഭാഗത്തിൻ്റെ വലിയ തോതിലുള്ള പിന്തുണ തനിക്കുണ്ട്. അതു കൊണ്ട് ജീവിച്ചിരിക്കുന്നത് വരെ അ ഴിമതിക്കും അനീതിക്കും എതിരായുള്ള പോരാട്ടങ്ങൾ തുടരും. തൻ്റെ പ്രവർത്തനങ്ങൾക്ക് പൊതുമണ്ഡലം നൽകുന്ന നൽകുന്ന സ്നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും  ഷാജഹാൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button