മുംബൈ : കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി ശേഷം മൃതദേഹം യുവാവ് ഫ്‌ളാറ്റിന്റെ ഭിത്തികള്‍ക്ക് ഇടയില്‍ ഒളിപ്പിച്ചു. മഹാരാഷ്ട്രയില്‍ പാല്‍ഗഡ് ജില്ലയിലാണ് വിചിത്ര സംഭവം നടന്നത്. 30-കാരനായ യുവാവും 32-കാരിയായ യുവതിയും തമ്മില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം നടത്തണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കാമുകിയെ കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചത്.
ഒക്ടോബര്‍ 21നാണ് ഇരുവരും തമ്മില്‍ അവസാനമായി കണ്ടത്. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ യുവാവിന്റെ അടുത്ത് എത്തി അന്വേഷിച്ചു. എന്നാല്‍ യുവതി ഗുജറാത്തിലേക്ക് പോയെന്നാണ് യുവാവ് പറഞ്ഞത്. മാസങ്ങള്‍ കഴിഞ്ഞിട്ടും യുവതി മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്തു. അപ്പോഴാണ് യുവതിയെ കൊന്ന് ഫ്‌ളാറ്റിന്റെ ഭിത്തിയ്ക്കിടയില്‍ ഒളിപ്പിച്ച വിവരം പുറത്ത് വന്നത്. തുടര്‍ന്ന് നടന്ന പൊലീസ് പരിശോധനയില്‍ യുവതിയുടെ അസ്ഥികൂടം ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്തു. യുവാവിനെതിരെ കൊലപാതക കുറ്റം ഉള്‍പ്പെടെ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments