കോവിഡ് വാക്സിൻ സ്വീകരിച്ചശേഷം മദ്യപിക്കാമോ? നിരവധി ആളുകളാണ് ഇതുസംബന്ധിച്ച് സംശയങ്ങൾ ഉന്നയിച്ചിരിക്കുന്നത്. വാക്സിൻ എത്തിയത് മുതൽ വലിയൊരു വിഭാഗത്തിനു അറിയേണ്ടത് ഇതാണ്. എന്നാൽ, വിഷയത്തിൽ സംസ്ഥാനത്തെ ആരോഗ്യവകുപ്പിനും വലിയ ജ്ഞാനമില്ലെന്നാണ് റിപ്പോർട്ട്. മദ്യം കഴിക്കുന്നതിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് യാതോരു നിർദേശവും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
Also Read: കൊറോണ വാക്‌സിന്റെ ഫലപ്രാപ്തിയിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് എംപിക്ക് മറുപടിയുമായി ആരോഗ്യമന്ത്രി
കോവിഡ് വാക്സീൻ സ്വീകരിക്കലും മദ്യപാനവും തമ്മിൽ ബന്ധപ്പെടുത്തി എന്തെങ്കിലും നിർദേശം ഇതുവരെ ആരോഗ്യ വകുപ്പിന് കിട്ടിയിട്ടില്ല. അതേസമയം, വാക്സിൻ സ്വീകരിക്കുന്നവർ മദ്യപിക്കാൻ പാടില്ലെന്ന് കഴിഞ്ഞ മാസം റഷ്യയുടെ ആരോഗ്യ വിദഗ്ധർ അറിയിച്ചിരുന്നു. വാക്സിൻ സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യം കഴിക്കാൻ പാടുള്ളതല്ലെന്നായിരുന്നു ആരോഗ്യ വിദഗ്ധർ അറിയിച്ചത്.
വാക്‌സിന്റെ രണ്ട് ഡോസുകളിൽ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ മദ്യം പൂർണമായും ഉപേക്ഷിക്കണം. വാക്സിൻ സ്വീകരിച്ചതിനു ശേഷമുള്ള 42 ദിവസത്തേക്ക് മദ്യം കഴിക്കാൻ പാടുള്ളതല്ല. കോവിഡിനെതിരായി പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
Post Your Comments