തിരുവനന്തപുരം : ബിഎസ്എന്‍എല്‍ 4G സേവനം കേരളത്തിലാകെ വ്യാപിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. അടിയന്തര ആവശ്യമായി പരിഗണിച്ച് ഈ പ്രതിസന്ധി പരിഹരിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി പിണറായി വിജയന്‍ അറിയിച്ചു.
കോവിഡ് കാലത്ത് വേഗതയുള്ള ഡാറ്റാ ട്രാന്‍സ്മിഷന്‍ സാധ്യമാകാത്തതിനാല്‍ വലിയ ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 4G നെറ്റ്‌വര്‍ക്ക് കേരളത്തില്‍ നല്‍കുന്നതിനു വേണ്ടി ബിഎസ്എന്‍എല്‍ കേരള അവരുടെ മുഖ്യ കാര്യാലയത്തോട് അനുമതി ചോദിച്ചതിന്റെ ഫലമായി 700 4G ബേസ് ട്രാന്‍സീവര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പോകുന്നതായി അറിയാന്‍ സാധിച്ചിട്ടുണ്ട്.
എങ്കിലും, അവ സംസ്ഥാനത്ത് നില നില്‍ക്കുന്ന ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമല്ല. നോളജ് എക്കണോമി എന്ന നിലയില്‍ കേരളത്തിന്റെ വളര്‍ച്ചയ്ക്കും ഈ മാറ്റം വളരെ അനിവാര്യമായിരിക്കുകയാണ്.
Post Your Comments