തിരുവനന്തപുരം : ഇനി മുതൽ മദ്യം വാങ്ങാൻ ടോക്കൺ വേണ്ട. മദ്യം വാങ്ങാനുള്ള ബെവ് ക്യൂ ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ വേണ്ടി കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് പ്രാബല്യത്തിൽ വന്നത്.
Read Also : പ്രധാനമന്ത്രി നരേന്ദ്രമോദി എട്ട് ട്രെയിൻ സർവീസുകൾ നാളെ ഫ്ലാഗ് ഓഫ് ചെയ്യും
ബാറുകളിൽ ആപ്പ് വഴി പാഴ്സൽ വിൽപ്പന മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഡിസംബർ മുതൽ ബാറുകളിലെ പാഴ്സൽ വിൽപ്പന ഒഴിവാക്കി. ആപ്പ് വഴിയുള്ള ബുക്കിംഗ് ബിവറേജസ്, കൺസ്യൂമർഫെഡ് വിൽപ്പന ശാലകൾക്ക് മാത്രമായി ചുരുക്കുകയും ചെയ്തിരുന്നു.
Post Your Comments