ബംഗളൂരു: മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 13 മരണം , അഞ്ച് പേരുടെ നില അതീവ ഗുരുതരം . കര്‍ണാടകയിലെ ധര്ദ്വാഡിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ബംഗളൂരു നഗരത്തില്‍ നിന്നും 430 കിലോമീറ്റര്‍ അകലെയാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടം സംഭവിച്ചത്. മുന്‍ ബിജെപി എംഎല്‍എ ഗുരു സിദ്ധന ഗൗഢയുടെ മരുമകള്‍ പ്രീതി രവികുമാര്‍, ആശ മീരാബായ്, പറണി ജ്യോതി, രാജേശ്വരി, ശകുന്തള, ഉഷ, വേദ, മഞ്ജുള, നിര്‍മ്മല രജനീഷ്, സ്വാതി, ഡ്രൈവര്‍ പ്രവീണ്‍ എന്നിവരും മറ്റു രണ്ടു പേരുമാണ് മരിച്ചത്.
Read Also : സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നല്‍ മുന്നറിയിപ്പ് , രണ്ട് മണി മുതല്‍ രാത്രി 10 വരെ അതീവ ജാഗ്രത
മിനി ബസില്‍ ശേഷിക്കുന്ന അഞ്ച് യാത്രക്കാരേയും ലോറി ഡ്രൈവറേയും പരിക്കുകളോടെ ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദാവനഗരിയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട മിനിബസാണ് അപകടത്തില്‍പ്പെട്ടത്. പൂര്‍വകാല കോളജ് സുഹൃത്തുക്കളായിരുന്ന സ്ത്രീകളുടെ സംഘമാണ് മിനി ബസിലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ ഗോവയിലേക്ക് വിനോദയാത്ര പുറപ്പെട്ടതായിരുന്നു.
Post Your Comments