KeralaLatest NewsNews

സ്വര്‍ണക്കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദം, സിപിഎം ഓഫീസ് അറിയാതെ ഒന്നും നടക്കില്ലെന്ന് പിസി ജോര്‍ജ്

സ്വര്‍ണക്കടത്ത് പണം കേരളത്തില്‍ വിനിയോഗിച്ചിട്ടുണ്ട്. ഈ വിഷയങ്ങളൊന്നും പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിച്ചില്ല.

കൊച്ചി: സംസ്ഥാനത്ത് നടന്ന സ്വര്‍ണക്കടത്തിന്റെ പണം തീവ്രവാദപ്രവര്‍ത്തനത്തിനാണ് ഉപയോഗിച്ചതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. സ്വര്‍ണക്കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദമാണെന്നും സ്വപ്‌ന സുരേഷിനെ അടക്കമുള്ളവരെ അവര്‍ ഉപയോഗിക്കുകയായിരുന്നെന്നും പിസി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞ തായി റിപ്പോർട്ട് ചെയ്യുന്നു.

പിസി ജോര്‍ജിന്റെ വാക്കുകൾ: കേരളത്തിലെ സ്വര്‍ണക്കടത്തിന്റെ പണം തീവ്രവാദപ്രവര്‍ത്തനത്തിനാണ് ഉപയോഗിച്ചത്. കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദമാണ്. സ്വപ്‌ന സുരേഷ് അടക്കമുള്ളവരെ മുസ്ലീം തീവ്രവാദികള്‍ ഉപയോഗിക്കുകയായിരുന്നു. അതിന് യുഎഇ കോണ്‍സുലേറ്റിന് ബന്ധമുണ്ട്. നിക്ഷ്പക്ഷമായി കേസ് അന്വേഷിച്ചാല്‍ എല്ലാവരും അകത്തുപോകും. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ ഒന്നും നടക്കില്ല. സ്വര്‍ണക്കടത്ത് പണം കേരളത്തില്‍ വിനിയോഗിച്ചിട്ടുണ്ട്. ഈ വിഷയങ്ങളൊന്നും പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിച്ചില്ല. ഇന്നത്തെ ചര്‍ച്ചയില്‍ പരാജയമായിരുന്നു. കേരളത്തിലെ മുസ്ലീങ്ങള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ അല്ല. തീവ്രവാദത്തെ മുസ്ലീംലീഗും പിന്തുണയ്ക്കില്ലെന്ന് എനിക്ക് അറിയാം. അവര്‍ക്ക് ഉറച്ച നിലപാടുണ്ട്. പക്ഷെ പറയാന്‍ കോണ്‍ഗ്രസിന് പേടിയാണ്. മുസ്ലീം പേര് പറഞ്ഞാല്‍ ലീഗ് പിണങ്ങുമോ എന്നാണ് കോണ്‍ഗ്രസിന്റെ ഭയം. നേപ്പാള്‍ അതിര്‍ത്തി വഴിയുള്ള സ്വര്‍ണകടത്ത് പണമുണ്ടാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ കേരളത്തില്‍ അത് തീവ്രവാദത്തിന് വേണ്ടിയാണ്ട്. രണ്ടിന്റെയും വ്യത്യാസം കാണാതിരിക്കരുത്. ഞാനായത് കൊണ്ടാണ് ഈ സത്യം വിളിച്ച് പറയുന്നത്.

Read Also: വാക്സിന്‍ സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതയ്ക്ക് കാരണമാകുമോ? പ്രതികരണവുമായി കേന്ദ്രമന്ത്രി

എന്നാൽ കഴിഞ്ഞ നാലര വര്‍ഷത്തില്‍ ഇത്ര സുന്ദരമായി മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാന്‍ സാധിച്ചത് ഇന്നലത്തെ സഭയിലാണെന്നും പിസി ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് പറയുന്നത് മൊത്തം പ്രതിപക്ഷം മിണ്ടാതിരുന്ന് കേള്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി ഞെളിഞ്ഞിരുന്ന് തന്നെ പ്രസംഗിച്ചു. അദ്ദേഹം പറഞ്ഞത് അതിന് അവകാശമുണ്ടെന്നാണ്. ജനം കൂടെയുണ്ടെന്നും. നാലര വര്‍ഷം ചെയ്ത കാര്യങ്ങള്‍ നല്ല രീതിയില്‍ അദ്ദേഹം വിശദീകരിച്ചു. വിശദീകരിക്കന്‍ മാത്രം ഉണ്ട്. മുഖ്യമന്ത്രി പറഞ്ഞ ഓരോ കാര്യങ്ങളും എണ്ണിയെണ്ണി പ്രതിപക്ഷത്തിന് എതിര്‍ക്കാമായിരുന്നു. എന്നാല്‍ അതിന് കഴിഞ്ഞില്ല. സത്യത്തില്‍ പ്രതിപക്ഷം ജോലി ചെയ്തില്ല. പരാജയമായിരുന്നു. പലപ്പോഴും സ്പീക്കറിന് നിക്ഷ്പക്ഷ നിലപാട് ഉണ്ടായില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button