ചര്‍മ്മത്തിന്റെ രൂപവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് പകലും രാത്രിയും പ്രത്യേകം ക്രീമുകളാണ് നാം ഉപയോഗിക്കുന്നത്. പകല്‍ ഉപയോഗിക്കുന്ന ക്രീം സൂര്യന്റെയും മലിനീകരണത്തിന്റെയും ദോഷകരമായ ഫലങ്ങളില്‍ നിന്ന് ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്നു, ചര്‍മ്മത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും ചുളിവുകള്‍, നേര്‍ത്ത വരകള്‍ പോലുള്ള വാര്‍ദ്ധക്യത്തിന്റെ വിവിധ ലക്ഷണങ്ങളും കറുത്ത പാടുകള്‍, നിറവ്യത്യാസം തുടങ്ങിയവ മാറ്റുന്നതിനും രാത്രി ഉപയോഗിക്കുന്ന ക്രീമുകളും സഹായിക്കുന്നു. നൈറ്റ് ക്രീം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്, നിങ്ങളുടെ മുഖത്ത് വെറുതെ പുരട്ടിയാല്‍ പോരാ. നൈറ്റ് ക്രീം ഉപയോഗിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഈ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. നിങ്ങളുടെ മുഖത്ത് ഇതിനകം തന്നെ മേക്കപ്പ് അവശിഷ്ടങ്ങളോ മറ്റേതെങ്കിലും ക്രീമോ ഉണ്ടെങ്കില്‍ ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് അത് നീക്കം ചെയ്യുക.
അതിന് ശേഷം ഒരു ഫെയ്‌സ് വാഷ് ഉപയോഗിച്ച് മുഖം ശരിയായി കഴുകുക. വൃത്തിയുള്ള ഒരു ടവല്‍ ഉപയോഗിച്ച് മുഖം തുടച്ച് ഉണക്കുക.നിങ്ങളുടെ മുഖത്തും കഴുത്തിലും നൈറ്റ് ക്രീം ഒരു ചെറിയ അളവില്‍ പുരട്ടുക.മസ്സാജിലൂടെ ഈ ക്രീം നിങ്ങളുടെ മുഖം മുഴുവന്‍ പുരട്ടുക. ഇത് നിങ്ങളുടെ കണ്‍പോളകളില്‍ പ്രയോഗിക്കുന്നത് ഒഴിവാക്കുക. ചര്‍മ്മത്തിലെ ചുളിവുകള്‍, നേര്‍ത്ത വരകള്‍, കറുത്ത പാടുകള്‍ എന്നിവയാണ് വാര്‍ദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. സാവധാനത്തില്‍ ആഗിരണം ചെയ്യുന്ന മോയ്സ്ചുറൈസറുകള്‍ ഉപയോഗിച്ചാണ് രാത്രി ഉപയോഗിക്കുന്ന ക്രീമുകള്‍ രൂപപ്പെടുത്തുന്നത്.
ഇത് ചര്‍മ്മത്തിനുള്ളില്‍ ആഴത്തില്‍ തുളച്ചുകയറുകയും അതിന്റെ ഘടന പരിഷ്‌കരിക്കുകയും നിങ്ങളുടെ നിറവും തിളക്കവും പുനസ്ഥാപിക്കുകയും പ്രായമാകല്‍ പ്രക്രിയയെ ഫലപ്രദമായി തടയുകയും ചെയ്യുന്നു.ഒരു നിശ്ചിത പ്രായത്തിന് ശേഷം ഈര്‍പ്പം, പോഷകങ്ങള്‍ എന്നിവയുടെ അഭാവം ചര്‍മ്മത്തെ മങ്ങിയതും ഭംഗി നഷ്ടപ്പെടുത്തുന്നതുമാക്കി മാറ്റുന്നു.
ആന്റിഓക്സിഡന്റുകള്‍, ജലാംശം നല്‍കുന്ന ഘടകങ്ങള്‍, അവശ്യ എണ്ണകള്‍ എന്നിവയുടെ സംയോജനത്തിന്റെ സഹായത്താല്‍ കൊളാജന്‍ രൂപീകരണം ഉത്തേജിപ്പിക്കുന്നതിനും കോശങ്ങളുടെ പുനരുജ്ജീവനം മെച്ചപ്പെടുത്തുന്നതിനും ഈ നൈറ്റ് ക്രീം ഉത്തമമാണ്. മിക്ക നൈറ്റ് ക്രീമുകളും ബയോഫ്‌ലാവനോയ്ഡുകള്‍, പാല്‍ പ്രോട്ടീന്‍, ഔഷധസസ്യങ്ങള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ്. ഈ അവശ്യ പോഷകങ്ങള്‍ പകല്‍ സമയത്ത് ഉണ്ടാകുന്ന യുവിഎ, യുവിബി കിരണങ്ങള്‍ മൂലമുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കുകയും ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യും. ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് ചര്‍മ്മത്തെ നന്നാക്കാനും പുതുക്കാനും നിങ്ങളുടെ ഇരുപതുകള്‍ മുതല്‍ തന്നെ നിങ്ങള്‍ക്ക് ഈ രാത്രി ക്രീമുകള്‍ ഉപയോഗിക്കാന്‍ ആരംഭിക്കാം.
Post Your Comments