ന്യൂഡല്‍ഹി: അസോസിയേറ്റ് പ്രഫസര്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ പേരിലാണ് തട്ടിപ്പ്. ദേശീയ മാധ്യമമായ എന്‍ഡിടിവിയില്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ആയിരുന്ന നിധി റസ്ദാനാണ് പരാതിയുമായി രംഗത്തെത്തിയത്.
ജോലിയുടെ ഓഫർ ലെറ്റർ കിട്ടിയതോടെ എന്‍ഡിടിവിയില്‍നിന്നു നിധി രാജിവെച്ചിരുന്നു. താന്‍ സങ്കീര്‍ണമായ ‘ഫിഷിങ്’ ആക്രമണത്തിന് ഇരയായി എന്നാണ് നിധി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.
read also:ഇന്‍കം ടാക്സ് പിടിച്ചെടുത്ത സ്വര്‍ണം കുറഞ്ഞ വിലയ്ക്ക്!! മൂന്ന് മലയാളികളടക്കം ഏഴ് പേര്‍ പിടിയില്‍
ഹാര്‍വാഡ് സര്‍വകലാശാലയില്‍ അധ്യാപന നിയമനം ലഭിച്ചെന്ന് അറിയിപ്പ് കിട്ടിയതോടെ 2020 ജൂണിൽ നിധി ചാനല്‍ ജോലി രാജിവച്ചു. സെപ്റ്റംബറില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ കാലതാമസം നേരിട്ടു. 2021 ജനുവരിയിലാണ് ഹര്‍വാഡില്‍ ക്ലാസ് തുടങ്ങുക എന്ന അറിയിപ്പ് ലഭിച്ചു. എന്നാൽ അതിനു ശേഷം നടന്ന ആശയവിനിമയങ്ങളിലാണ് താൻ തട്ടിപ്പിന് ഇരയായതായി മനസിലായത്. ഹാര്‍വാഡ് സര്‍വകലാശാലയുമായി നേരിട്ട് ബന്ധപ്പെട്ടതോടെ ഇത് വ്യക്തമായി. ജോലിക്കുള്ള വ്യാജ ഓഫര്‍ ലെറ്റര്‍ കിട്ടിയതിനെ തുടര്‍ന്ന് തന്‍റെ വ്യക്തിഗത വിവരങ്ങളും ഇ മെയില്‍ വിശദാംശങ്ങളും കൈമാറിയെന്നും നിധി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Post Your Comments