ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10ന്‍റെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ഒരുങ്ങി ഹ്യുണ്ടായി. ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഈ വാഹനം അപ്രത്യക്ഷമായതോടെയാണ് ഗ്രാന്റ് ഐ10 നിരത്തൊഴിയുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്.
Read Also : ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് മർദ്ദനം
രണ്ടാം തലമുറ ഗ്രാന്‍ഡ് i10 നിയോസിനെ വിപണിയില്‍ എത്തിച്ചതോടെയാണ് i10 -ന്റെ ഡീസല്‍ പതിപ്പിനെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. ഗ്രാന്‍ഡ് i10 നിയോസ് നിലവിലില്‍ വിപണിയിലുള്ള ഗ്രാന്‍ഡ് i10 -നിലും കൂടുതല്‍ വിശാലവും, പ്രീമിയവുമാണ്. സാന്‍ട്രോ വെന്യു മോഡലുകളുടെ ചില വേരിയന്റുകളെയും പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വെന്യുവിന്റെ 1.0 ലിറ്റര്‍ S മാനുവല്‍, ഗ്രാന്‍ഡ് i10 നിയോസ് കോര്‍പ്പറേറ്റ് എഡിഷന്‍, സാന്‍ട്രോ കോര്‍പ്പറേറ്റ് എഡിഷന്‍ എന്നിവയും വിപണിയില്‍ നിന്നും പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments