അന്തിക്കാട് ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് കോടതി. തൃശ്ശൂർ സെഷൻസ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികളായ സന്ദീപ്, വിനായകൻ, സനൽ, ശ്രീരാഗ്, സായിഷ്, അഖിൽ, അനുരാഗ്, സന്ദീപ്, ധനേഷ്, പ്രജിത്ത്, സ്മിത്ത്, നിഷാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
Also Read: കരസേനാ ദിനത്തിൽ രാജ്യത്തെ സൈനികർക്ക് ആദരവ് അർപ്പിച്ച് അമിത് ഷാ
കഴിഞ്ഞ നവംബറിലാണ് ബിജെപി പ്രാദേശിക പ്രവർത്തകനായ നിധിലിനെ സിപിഎം പ്രവർത്തകർ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. കാറിൽ എത്തിയ സംഘം വഴിയിൽ വെച്ച് നിധിലിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിധിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
രാഷ്ട്രീയ കൊലപാതകമാണെന്ന് ബിജെപി ആരോപിച്ചു. പ്രദേശത്തെ സിപിഎം പ്രവർത്തകനായിരുന്ന ആദർശ് കൊല്ലപ്പെട്ട സംഭവത്തിൽ നിധിലിനെതിരെ ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിധിൽ കൊല്ലപ്പെട്ടത്.
Post Your Comments