തിരുവനന്തപുരം: ജനുവരി 24 മുതൽ സർക്കാറിൻ്റെ ജനകീയ മുഖം ജനങ്ങളിൽ എത്തിക്കാൻ ഗ്രഹസന്ദർശന പരിപാടിയുമായി സിപിഎം. ജനങ്ങളെ നേരിക്കണ്ടു കൊണ്ടുള്ള ഇത്തരം ഗ്രഹസന്ദർശന പരിപാടികളിലൂടെ സർക്കാറിൻ്റെയും മുന്നണിയുടെയു ജനകീയ മുഖം ശക്തിപ്പെടും എന്നാണ് പാർട്ടി വിലയിരുത്തൽ.
Also related: ഇന്ത്യയിൽ ഇന്ധനവില വീണ്ടും കുതിക്കുന്നു
ഒരാഴ്ച്ചയാണ് സംസ്ഥാനത്തുടനീളം ഗ്രഹസന്ദർശന പരിപാടി സിപിഎം പ്ലാൻ ചെയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് കുറവുള്ള ബൂത്തുകളിൽ വീണ്ടും ഗ്രഹസന്ദർശന പരിപാടി ആവർത്തിക്കും. ഒന്നിലേറെ തവണ ഭവന സന്ദർശനം നടത്തി വോട്ട് വർദ്ധിപ്പിക്കാം എന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നിൽ.
Also related: വാട്ട്സ് ആപ്പ് സ്വകാര്യതാ നയം കേന്ദ്ര സർക്കാർ പരിശോധിക്കുന്നു
സർക്കാറിൻ്റെ വികസന പദ്ധതികളും ജനക്ഷേമപദ്ധതികളും ജനങ്ങളിൽ എത്തിക്കുന്നതിനോടൊപ്പം പ്രാദേശികമായി പാർട്ടിയിൽ നിലനിൽക്കുന്ന വിയോജിപ്പുകളും പടലപ്പിണക്കങ്ങളും പരിഹരിക്കാൻ കഴിയും എന്ന പ്രതീക്ഷയാണ് പാർട്ടി നേതൃത്വത്തിന്. ജനങ്ങളെ ഒപ്പം നിർത്തിയുള്ള പ്രവർത്തനങ്ങളും പ്രചരണവും താഴേത്തട്ടിൽ നിന്നും തന്നെ ശക്തമായി ആരംഭിക്കാനാണ് സി പി എം നീക്കം
Post Your Comments