Latest NewsNewsIndia

കർഷക സംഘടനകളുടെ എതിർപ്പിനിടയിൽ ഹരിയാനയിൽ ബിജെപി സർക്കാർ വീഴുമോ?

രണ്ട് പാർട്ടികളുടെ നേതാക്കൾക്കും നേരെ വൻതോതിൽ ഹരിയാനയിൽ പ്രതിഷേധമുയരുന്നതും സഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്

ഡൽഹി: ഹരിയാനയിൽ കർഷക സംഘടനകളുടെ എതിർപ്പിനിടയിൽ സർക്കാറിനെ പ്രതിസന്ധിയിലാഴ്ത്തി ഭരണകക്ഷികളായ ബിജെപി – ജെജെപി സഖ്യത്തിൽ വിള്ളൽ. ഉപമുഖ്യമന്തി ദുഷ്യന്ത് ചൗട്ടാലയുടെ പാർട്ടിയായ ജെജെപിയുടെ 10 എംഎൽഎമാരുടെ പിന്തുണയിലാണ് ഹരിയാനയിൽ എൻഡിഎ സർക്കാർ ഭരിക്കുന്നത്. ഈ എംഎൽഎമാർ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഇപ്പോൾ സഖ്യത്തിന് തിരിച്ചടിയായിരിക്കുന്നത്. എൻഡിഎ വിടണം എന്നാണ് ഒരു വിഭാഗം എംഎൽഎമാരുടെ ആവശ്യം.

Also related: അവിഹിത ലൈംഗീക ബന്ധം സൈനികർക്ക് ക്രിമിനൽ കുറ്റമാക്കണമെന്ന് കേന്ദ്ര സർക്കാർ

കാർഷിക മേഖലകളിൽ ശക്തമായ സാന്നിധ്യമായ ജെജെപിക്ക് കർഷക സമരത്തെ എതിർക്കുന്നത് വലിയ തിരച്ചടിയാകും എന്ന വിലയിരുത്തലിലാണ് പാർട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയ ദുഷ്യന്ത്യ ചൗട്ടാല കർഷകരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടു. പ്രശ്നങ്ങൾ വഷളായാൽ എൻഡിഎയിൽ തുടരാനാകില്ല എന്നാണ് ജെജെപി നിലപാട്.

Also related: വിവാഹേതര ലൈംഗീക ബന്ധം സൈനികർക്ക് ക്രിമിനൽ കുറ്റമാക്കാനുള്ള കേന്ദ്ര സർക്കാർ വാദങ്ങൾ

രണ്ട് പാർട്ടികളുടെ നേതാക്കൾക്കും നേരെ വൻതോതിൽ ഹരിയാനയിൽ പ്രതിഷേധമുയരുന്നതും സഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്. മുൻ കേന്ദ്ര മന്ത്രി ബീരേന്ദ്ര സിംഗും വിഷയത്തിൽ ശക്തമായി തുറന്നടിച്ചിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ബിജെപി-ജെജെപി സഖ്യത്തിന് വെല്ലുവിളിയാകുമെന്നാണ് സിംഗിൻ്റെ നിലപാട്. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല എന്നിവരുടെ പൊതു പരിപാടികൾക്കുള്ള ബഹിഷ്കരണം കർഷക സംഘടനകൾ തുടരുകയാണ്.

shortlink

Post Your Comments


Back to top button