COVID 19KeralaLatest NewsNewsIndia

‘ആരോഗ്യമന്ത്രിക്ക് താത്പര്യം മാ​ഗസിൻ കവ‍ർ ഗേൾ ആകാൻ; കോവിഡ് വ്യാപനം അടിമുടി താറുമാറായി’

ആരോ​ഗ്യമന്ത്രിക്ക് താത്പര്യം മാ​ഗസിൻ കവ‍ർ പേജാവാനെന്ന് വി. മുരളീധരൻ

കൊവിഡ് 19 പ്രതിരോധിക്കുന്നതിൽ സർക്കാരിനും ആരോഗ്യവകുപ്പിനും വീഴ്ച പറ്റിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണവിധേയമായിട്ടും കേരളത്തിൽ രോ​ഗവ്യാപനം കുറയാത്തത് സർക്കാറിന്റെ പിഴവാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കോവിഡ് പിടിച്ചു കെട്ടിയെന്ന് പിആർ ഏജൻസിയെ വെച്ച് പ്രചരണം നടത്തി സർക്കാർ ജനങ്ങളെ പറ്റിക്കുന്നു. രോഗികളുടെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുന്നില്ല. ഹോം ക്വാറന്റെയ്ൻ നടപ്പാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. മരണ നിരക്ക് ബോധപൂർവം കുറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: മാറ്റിവച്ച പോളിയോ തുള്ളിമരുന്ന് വിതരണം ഈ മാസം അവസാനം

കോവിഡ്‌ പ്രതിരോധത്തിൽ സംസ്ഥാനം ഇപ്പോഴും ഒന്നാമത് എന്നാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും അവകാശവാദം. ആരോഗ്യ മന്ത്രിക്ക് ഇപ്പോൾ താൽപര്യം മാഗസിനുകളുടെ കവർ പേജ് ആകാനാണെന്നും അദ്ദേഹം പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button