കൊച്ചി: ലൈഫ്മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് തിരിച്ചടിക്കുമോ എന്ന ആശങ്കയിൽ സംസ്ഥാന സർക്കാർ. 2020 ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്താണ് വീണ്ടും ചർച്ചയാവുന്നത്. ലൈഫ് മിഷൻ അഴിമതി കേസിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോൾ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തും (D.O.NO.1130/2020/CM) സുപ്രിം കോടതി പരിശോധിക്കും.
Also related: പത്ത് ഓസ്കാർ അവാർഡുകളക്കാൾ വലുതാണ് തനിക്ക് ഹരിവരാസനം പുരസ്കാരമെന്ന് എംആർ വീരമണി രാജു
വടക്കാഞ്ചേരി എം എൽ എഅനിൽ അക്കര എംഎൽഎ വിദേശ സഹായ നിയന്ത്രണ നിയമം (എഫ്സിആർഎ), ഇന്ത്യൻ ശിക്ഷാനിയമം എന്നിവ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ 2020 സെപ്റ്റംബർ 24ന് സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നായിരുന്നു ലൈവ്‌ലിഹുഡ്, ഇൻക്ലൂഷൻ ആൻഡ് എംപവർമെന്റ് മിഷൻ (ലൈഫ് മിഷൻ) സിഇഒ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
Also related: ബംഗാളിൽ മമതയുടെ അടിവേരിളകുമോ? 50 തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക്
എഫ്സിആർഎ ലംഘനം നടന്നിട്ടില്ലെന്നും സിബിഐയ്ക്ക് കേസ് അന്വേഷണം നടത്താൻ നിയമാധികരമില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. ലൈഫ് ഭവന പദ്ധതിയിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടിനെക്കുറിച്ച് വിജിലൻസും ആന്റി കറപ്ഷൻ ബ്യൂറോയും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ കടന്നുകയറി സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ഘടനയ്ക്കു വെല്ലുവിളിയാണെന്നും സർക്കാർ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടും കോടതി തള്ളുകയായിരുന്നു. ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ അപ്പീൽ പോകാൻ സംസ്ഥാന സർക്കാർ ആലോചിക്കുമ്പോഴാണ് പ്രധാനമന്ത്രിക്കയച്ച കത്ത് വിനയാകുന്നത്.
Also related: പ്രവാസികള്‍ ചതിയില്‍ വീഴരുത്, മുന്നറിയിപ്പുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി
എന്നാൽ ഹൈക്കോടതി സർക്കാരിന്റെ വാദം തള്ളിയതും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തുംകൂടി പരിഗണിച്ചാണ് . സംസ്ഥാന സർക്കാർ നൽകിയ അനുമതിയുടെയും അപേക്ഷയുടെയും പശ്ചാത്തലത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചതെന്ന് കേന്ദ്ര സർക്കാരും കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. കേന്ദ്രത്തിൻ്റെ ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 2020 ജൂലൈ എട്ടിന് മുഖ്യമന്ത്രി നൽകിയ കത്താണ് കേന്ദ്ര സർക്കാർ ഇതിന് വേണ്ടി കോടതി പരിഗണിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ കത്ത് സംസ്ഥാന സർക്കാറിന് തന്നെ തിരിച്ചടിക്കുമോ ഇല്ലയോ എന്ന് സുപ്രിം കോടതി വിധി വരെ നമുക്ക് കാത്തിരിക്കാം.
Post Your Comments