Latest NewsNewsIndia

മന്ത്രിക്കെതിരെ പീഡന പരാതിയുമായി ഗായിക

ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഈ ബന്ധത്തിലുള്ള കാര്യം തന്റെ ഭാര്യയ്ക്കും വീട്ടുകാര്‍ക്കും അറിയാമെന്നും ധനഞ്ജയ്

നീണ്ട 14 വർഷക്കാലം തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി ഗായിക. മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരേ പീഡന പരാതി നൽകിയിരിക്കുകയാണ് യുവതി. ബോളിവുഡില്‍ അവസരങ്ങള്‍ ഒരുക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് ഗായിക പരാതിയിൽ പറയുന്നത്. പരാതിയുടെ പകര്‍പ്പ് യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തന്റെ ജീവന്‍ അപകടത്തിലാണെന്നും 14 വര്‍ഷക്കാലം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സഹോദരീ ഭര്‍ത്താവ് എന്നാണ് പരാതിയില്‍ മന്ത്രിയെ യുവതി വിശേഷിപ്പിക്കുന്നത്.

തനിക്കെതിരേ ഉന്നയിച്ചിട്ടുള്ള ഈ ആരോപണം നിഷേധിച്ച്‌ ധനഞ്ജയ് മുണ്ടെ രംഗത്തെത്തി. ആരോപണം ഉന്നയിച്ച യുവതിയുടെ മൂത്തസഹോദരിയുമായി തനിക്ക് 2003 മുതല്‍ ബന്ധമുണ്ടെന്നും ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഈ ബന്ധത്തിലുള്ള കാര്യം തന്റെ ഭാര്യയ്ക്കും വീട്ടുകാര്‍ക്കും അറിയാമെന്നും അവര്‍ ഈ ബന്ധം അംഗീകരിച്ചിട്ടുള്ളതാണന്നും ഫേസ്ബുക്ക് മുഖേന നല്‍കിയ വിശദീകരണത്തില്‍ മന്ത്രി വ്യക്തമാക്കി. കൂടാതെ 2019 മുതല്‍ ഇരുസഹോദരിമാരും പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ കേസ് നല്‍കിയിട്ടുണ്ടെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

shortlink

Post Your Comments


Back to top button