![](/wp-content/uploads/2021/01/14as10.jpg)
കാസർഗോഡ് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീന് കൂടുതൽ കേസുകളിൽ ജാമ്യം ലഭിച്ചു. 11 വഞ്ചന കേസുകളിൽ കൂടിയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
കാസർഗോഡ് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ എം സി കമറുദ്ദീന് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി. എന്നാല്‍, വേറെയും കേസുകൾ ഉള്ളതിനാൽ എം സി കമറുദ്ദീന് പുറത്തിറങ്ങാനാകില്ല.
മൂന്ന് കേസുകളിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് കമറുദ്ദീൻ കൂടുതൽ കേസുകളിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചത്. കമറുദ്ദീന്‍റെ ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്‍ പ്രതിയല്ല എന്നതും കണക്കിലെടുത്താണ് ഹൈക്കോടതി കമറുദ്ദീന് ജാമ്യം അനുവദിച്ചത്.
Post Your Comments