ന്യൂഡല്‍ഹി/കൊച്ചി: രാജ്യത്ത് പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 25 പൈസയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില എണ്‍പത്തിയഞ്ചിലേക്ക് അടുത്തു. 84.84 രൂപയാണ് നിലവില്‍ കൊച്ചിയിലെ പെട്രോള്‍ വില ഉള്ളത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 84.70 രൂപയില്‍ എത്തിയിരിക്കുകയാണ്. ഡീസല്‍ 74.88 രൂപ. ഇതുവരെയുള്ള റെക്കോഡ് ആണിത്.
ഇന്നലെയും പെട്രോള്‍ വിലയില്‍ ഇരുപത്തിയഞ്ചു പൈസ കൂടിയിരിക്കുകയാണ്. ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്നലെ ഇന്ധനവിലയില്‍ എണ്ണ കമ്പനികള്‍ മാറ്റം വരുത്തിയത്.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഉണ്ടായ വര്‍ധനയെത്തുടര്‍ന്നാണ് രാ്ജ്യത്ത് വില വര്‍ധിപ്പിച്ചതെന്ന് കമ്പനികള്‍ പറയുന്നു. ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തോടെ രാജ്യാന്തര വില കുതിക്കുകയാണ്.
വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില കൂടാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
Post Your Comments