ദോഹ : ഖത്തറിൽ ഇന്ധന വിലയിൽ മാറ്റം. 95 ഒക്‌ടേൻ സൂപ്പർ പെട്രോളിന് 2.10 റിയാലും, ഡീസലിന് 2.05 റിയാലും, 91 പ്രീമിയം പെട്രോളിനു വില രണ്ടു റിയാലുമാണ് ഇനി നൽകേണ്ടത്. രാജ്യത്ത് ആദ്യമായാണ് പെട്രോൾ, ഡീസൽ വിലകൾ രണ്ടു റിയാലിനു മുകളിലെത്തുന്നത്. സൂപ്പർ പെട്രോളിന് രണ്ടു റിയാലും പ്രീമിയത്തിന് 1.90ഉം ഡീസലിനു രണ്ടു റിയാലുമായിരുന്നു മെയിലെ വില. പെട്രോളിനു 10 ദിർഹവും ഡീസലിന് അഞ്ചു ദിർഹവുമാണു കൂടിയിരിക്കുന്നത്.
രാജ്യാന്തര വിപണി വിലയ്‌ക്കനുസരിച്ച് ആഭ്യന്തരവില ഓരോ മാസവും പെട്രോൾ, ഡീസൽ വിലകൾ പുതുക്കാനുള്ള തീരുമാനം 2016 ഏപ്രിലിലാണു ഊർജവ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇപ്രകാരം 2016 ജൂൺ മുതലാണു വില പുതുക്കിത്തുടങ്ങിയത്.
Also read : മസ്ക്കറ്റിലെ ഇന്ധനവിലയിൽ വർദ്ധനവ്, പുതിയ നിരക്കുകൾ ഇങ്ങനെ
Post Your Comments