തിരുവനന്തപുരം: മലയാളം സാമൂഹ്യപാഠ പുസ്തകത്തില്‍ ശസ്ത്രക്രിയയുടെ പിതാവായി അറബ് ഭിഷഗ്വരനായ അബു അല്‍ ഖാസിമിനെ രേഖപ്പെടുത്തിയതില്‍ പ്രതിഷേധം ഉയരുന്നു. ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ശസ്ത്രക്രിയയുടെ പിതാവ് എന്ന പേരില്‍ ഖാസിമിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നത്. ശസ്ത്രക്രിയയുടെ പിതാവായി ലോകം അംഗീകരിച്ച സുശ്രുതനെ ഒഴിവാക്കിയതിനെതിരേയാണ് പ്രതിഷേധം ഉയരുന്നത്.
Read Also: തന്റെ മുന്നില്‍ വെച്ച് ഭാര്യ കാമുകനൊപ്പം കിടക്ക പങ്കിട്ടു; മകന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി അമ്മ
സാമൂഹ്യശാസ്ത്രം ഒന്നാം ഭാഗത്തില്‍ മുപ്പത്തിനാലാം പേജിലാണ് വിവാദമായ പാഠ ഭാഗം. പണ്ഡിതന്മാരും സംഭാവനകളും എന്ന ശീര്‍ഷകത്തിലാണ് അബു അല്‍ ഖാസിമിനെ ശസ്ത്രക്രിയയുടെ പിതാവായി രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഇന്ത്യന്‍ ഭിഷഗ്വരനായ സുശ്രുത മുനിയാണ് ആദ്യമായി ശസ്ത്രക്രിയ നടത്തിയതെന്ന് ലോകം അംഗീകരിക്കുമ്പോഴാണ് ശസ്ത്രക്രിയയുടെ പിതാവായി അബു അല്‍ ഖാസിമിയെ ഉയര്‍ത്തിക്കാട്ടുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
എന്നാൽ സി.ഇ 936-1013 കാലഘട്ടത്തിലാണ് അബു അല്‍ ഖാസിമി ജീവിച്ചിരുന്നത്. അതിനും ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുശ്രുതന്‍ ശസ്ത്രക്രിയ നടത്തുകയും അതിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സുശ്രുത സംഹിത എന്ന പുസ്തകം എഴുതുകയും ചെയ്തെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വിവാദമായ പാഠഭാഗം സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.
Post Your Comments