KeralaLatest NewsNews

ഗ്രന്ഥശാലയെ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കി സിപിഎം ; പ്രതിഷേധം ശക്തം

കുന്നത്തൂര്‍ : നാടിന്റെ അക്ഷരവെളിച്ചമായി നില്‍ക്കുന്ന ഗ്രന്ഥശാലയെ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കി സിപിഎം ഉപയോഗിച്ചതിനെതിരെ വൻ പ്രതിഷേധം. പടിഞ്ഞാറേ കല്ലട കാരാളിമുക്ക് കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാലയിലാണ് സിപിഎം രാഷ്ട്രീയ പ്രചരണ വേദിയാക്കിയത്.

സിപിഎം പോഷക സംഘടനയായ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം എന്ന പേരില്‍ നടന്ന പരിപാടിയില്‍ കര്‍ഷക ബില്ലിനെ കുറിച്ചോ കര്‍ഷകരുടെ പ്രശ്‌നങ്ങളോ അവതരിപ്പിക്കാതെ മറ്റ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും ബിജെപിയും എതിര്‍ത്താണ് നേതാക്കള്‍ പ്രസംഗിച്ചത്.

അതേസമയം ഗ്രന്ഥശാലയെ രാഷ്ട്രീയ വേദിയാക്കാന്‍ അനുമതി കൊടുത്ത ഗ്രന്ഥശാല ഭാരവാഹികള്‍ക്കെതിരെയും നാട്ടില്‍ പ്രതിഷേധം ശക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button