![](/wp-content/uploads/2021/01/cpm-attack.jpg)
കണ്ണൂര്‍ : തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം കുത്തകയായ സീറ്റ് പിടിച്ചെടുത്ത കോണ്‍ഗ്രസ് മെമ്പര്‍ക്ക് സിപിഎമ്മിന്റെ ക്രൂര മര്‍ദ്ദനം. കണ്ണൂര്‍ കൂടാളിയിലാണ് സംഭവം. 47 വര്‍ഷമായി സിപിഎം കൈയ്യടക്കി വെച്ചിരുന്ന സീറ്റ് പിടിച്ചെടുത്തെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് മെമ്പറെ ക്രൂരമായി ആക്രമിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് തൊട്ടു പിന്നാലെയായിരുന്നു സംഭവം.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച മനോഹരന്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ വീടുകളില്‍ കയറുന്നതിനിടെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. മെമ്പര്‍ വന്ന കാറും സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സിപിഎമ്മിന് വന്‍ സ്വാധീനമുള്ള കൂടാളിയിലെ പതിമൂന്നാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തതിന്റെ വൈരാഗ്യം കൊണ്ടാണ് തന്നെ ആക്രമിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ മനോഹരന്‍ പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.
സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അതേസമയം മെമ്പറെയും പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലെന്നും ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമാണ് സിപിഎം മറുപടി നല്‍കിയത്.
Post Your Comments