റിയാദ്: കൊറോണ വൈറസ് രോഗം ബാധിച്ചു മലയാളി സൗദിയിലെ റിയാദിൽ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ പള്ളിനട സ്വദേശി എടശേരി വീട്ടിൽ അബ്ദുൽ റഷീദ് (66) ആണ് മരിച്ചിരിക്കുന്നത്. 15 ദിവസത്തോളമായി റിയാദിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്. ബുധനാഴ്ച രാത്രി 11.30ന് ആണ് മരിച്ചത്.
42 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ടാക്സി ഡ്രൈവറാണ്. ഒരേ ടാക്സി കമ്പനിയിലാണ് 42 വർഷവും ജോലി ചെയ്തിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
Post Your Comments