Latest NewsNewsIndia

ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ നിയമവുമായി യോഗി സർക്കാർ

ലക്‌നൗ : സംസ്ഥാനത്തെ ആരാധനാലയങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാൻ ഒരുങ്ങി യോഗി സർക്കാർ . ‘ റഗുലേഷൻ ആൻറ്​ രജിസ്​ട്രേഷൻ ഓഫ്​ റിലീജിയസ്​ ​പ്ലേസസ്​ ഓർഡിനൻസ്​ ‘ എന്ന പേരിൽ കൊണ്ടു വരുന്ന നിയമത്തിൽ ആരാധനാലയങ്ങളുടെ രജിസ്ട്രേഷൻ, പ്രവർത്തന രീതികൾ, സുരക്ഷ എന്നിവയ്ക്കായുള്ള പ്രത്യേക നിർദേശങ്ങളുമുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Read Also : സഖാവ് കമാലുദീനെ സംവിധായകൻ കമൽ ആക്കിയ കമ്മ്യൂണിസ്റ്റ് കാപട്യം, അക്കാദമിയിൽ നിന്ന് ഓരിയിടുമ്പോൾ : അഡ്വ. എസ്. സുരേഷ്

ആരാധനാലയങ്ങൾ നിലനിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ സഹായിക്കുന്നതുമാകും പുതിയ നിയമമെന്ന് മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് പറഞ്ഞു.

ഓർഡിനൻസിന്​ മന്ത്രിസഭ അംഗീകാരം നൽകുന്നതോടെ എല്ലാ ആരാധനലയങ്ങൾക്കും സർക്കാർ നിർദേശിക്കുന്ന രീതിയിൽ രജിസ്റ്റർ ചെയ്ത് മാത്രമേ പ്രവർത്തിക്കാനാകൂ .ആരാധനാലയങ്ങൾക്ക് ലഭിക്കുന്ന സംഭാവനകളെയും, മൂല്യമേറിയ വഴിപാടുകളെ കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഈ നിയമ പ്രകാരം സൂക്ഷിക്കും. മാത്രമല്ല, നിർദ്ദിഷ്ട നിയമത്തിൽ എല്ലാ മതസ്ഥാപനങ്ങളുടെയും സുരക്ഷയ്ക്കായി പ്രത്യേക മാനദണ്ഡങ്ങളും ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button