ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന, വര്‍ഷത്തിലെ ആദ്യത്തെ പ്രധാന ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. മകരമാസത്തിന്റെ തുടക്കത്തിലായിരുന്നു മുൻകാലത്തു ഉത്തരായനം ആരംഭിച്ചിരുന്നത്. ഇതിനാൽ ഭാരതത്തിലുടനീളം ജനുവരി 14 അല്ലെങ്കിൽ 15 നു മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു.
Also Read: സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യ വിലയിൽ വർദ്ധനവ്
ഈ ദിനത്തില്‍ സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്നു. ഹിന്ദു വിശ്വാസങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഉത്സവങ്ങളിലൊന്നാണിത്. പ്രശസ്തമായ ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം പോലുള്ള പല ക്ഷേത്രങ്ങളിലും വലിയ രീതിയിലുള്ള ആഘോഷങ്ങൾ മകരസംക്രാന്തിയോടനുബന്ധിച്ച് നടന്നുവരുന്നു. ഈ ദിവസങ്ങളിൽ ശുഭകാര്യങ്ങളും കർമങ്ങളും ചെയ്യാൻ ഉത്തമമാണെന്ന് കണക്കാക്കപ്പെടുന്നു.
മധുവിദ്യയുടെ സ്ഥാപകന്‍ പ്രവാഹണ മഹര്‍ഷിയാണ് ഭാരതത്തില്‍ മകരസംക്രാന്തി ആഘോഷിക്കാന്‍ തുടങ്ങിയത് എന്നാണ് ഛാന്ദോക്യ ഉപനിഷത്തിലെ പരാമര്‍ശം. ഉത്തരായനകാലത്തെ ശുഭകാലമെന്നാണ് പറയുന്നത്. ഈ ആറുമാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണൊരു വിശ്വാസം.
Post Your Comments