കോഴിക്കോട്: സിപിഎം- ജമാഅത്തെ ഇസ്ലാമി ബന്ധം ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി.മാധ്യമ പ്രവര്ത്തകന് എന്‍പി രാജേന്ദ്രനും കെഎന്‍എ ഖാദര്‍ എംഎല്‍എക്കുമൊപ്പം സഭാ ടിവി അഭിമുഖ പരിപാടിയിലാണ് ഇരുകൂട്ടരും തമ്മിലുണ്ടായിരുന്ന ശക്തമായ ബന്ധത്തെപ്പറ്റി പാലൊളി മുഹമ്മദ് കുട്ടി തുറന്ന് പറഞ്ഞത്.
Also related: ‘സർവ്വേ സന്തു നിരാമയാ’ വിവാദം: രാഷ്ട്രത്തേക്കാൾ രാഷ്ട്രീയവും വിവരക്കേടും തലയിൽ പേറുന്നവരോട്
“ഞങ്ങളെ ജമാഅത്ത് മനസ്സിലാക്കാത്തതുകൊണ്ടോ ഞങ്ങള്‍ ജമാഅത്തിനെ മനസ്സിലാക്കാത്തതുകൊണ്ടോ പറ്റിയ അബദ്ധമല്ല അത്. അക്കാലത്ത് രണ്ടുകൂട്ടര്‍ക്കും ഒരു പൊതുവായ ശത്രുവുണ്ടായിരുന്നു. അതിനെ നേരിടണമെന്നുള്ള താല്പര്യം അവര്‍ക്കും ഞങ്ങള്‍ക്കുമുണ്ടായിരുന്നു ” എന്ന് സിപിഎം ജമാഅത്തെ ഇസ്ലാമിയുമായി നേരത്തെ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നതായി സമ്മതിച്ച അദ്ദേഹം പരസ്പരം മനസ്സിലാക്കിത്തന്നെയാണ് ബന്ധം സ്ഥാപിച്ചിരുന്നതെന്നും സഭാ ടിവി അഭിമുഖത്തിൽ വ്യക്തമാക്കി.
Also related: സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യ വിലയിൽ വർദ്ധനവ്
ജമഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചിലയിടങ്ങളിൽ യുഡിഎഫിന് പിന്തുണ നല്‍കിയതിനെതിരെ വൻ പ്രചരണം അഴിച്ച് വിട്ടുകൊണ്ടിരിക്കുമ്പോൾ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന മുതിര്‍ന്ന നേതാവ് പഴയ ബന്ധം അംഗീകരിച്ചത് വരുംനാളുകളിൽ സിപിഎം ന്തിരിച്ചടിയാകും. മുമ്പ് പല തെരഞ്ഞടുപ്പുകളിലും സിപിഎം ജമാഅത്തെ ഇസ്ലാമിയുമായി യോജിച്ചു പോയിരുന്നതായി സമ്മതിക്കുന്ന പാലൊളിയുടെ വാക്കുകളിൽ
ഭാവിയിലും ജമാഅത്തുമായി സഹകരണം ഉണ്ടാകാം എന്ന സൂചനയും ഒളിപ്പിക്കുന്നുണ്ട്.
Also related: ‘സർവ്വേ സന്തു നിരാമയാ’ വിവാദം: രാഷ്ട്രത്തേക്കാൾ രാഷ്ട്രീയവും വിവരക്കേടും തലയിൽ പേറുന്നവരോട്
ഇതിനെപ്പറ്റി അദ്ദേഹം നൽകുന്ന സൂചന ഫാസിസം ശക്തിയാര്‍ജ്ജിച്ചുവരുന്ന നിലവിലെ സാഹചര്യത്തില്‍ സഹകരണം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് അവര്‍ക്ക് ഒരു നിലപാടുണ്ട്, ഞങ്ങള്‍ക്കും ഒരു നിലപാടുണ്ട്, രണ്ട് കക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴല്ലേ സഹകരണം സാധ്യമാകൂ എന്നായിരുന്നു പാലൊളിയുടെ മറുപടി. വരും ദിവസങ്ങളിൽ പാലൊളിയുടെ അഭിമുഖം പ്രതിപക്ഷ പാർട്ടികൾ സിപിഎം നെ തിരെ ഉപയോഗിക്കാനാണ് സാധ്യത.
Post Your Comments