Latest NewsKeralaNews

തടവുകാരുടെ വേഷത്തില്‍ അടിമുടി മാറ്റം വരുത്താന്‍ ഒരുങ്ങി ജയില്‍ അധികൃതര്‍

പുരുഷന്മാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും സ്ത്രീകള്‍ക്ക് ചുരിദാറും എന്ന തീരുമാനത്തിലാണ് ഇപ്പോള്‍ അധികൃതര്‍

കോഴിക്കോട് : തടവുകാരുടെ വേഷത്തില്‍ അടിമുടി മാറ്റം വരുത്താന്‍ ഒരുങ്ങി ജയില്‍ അധികൃതര്‍. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലില്‍ തടവുകാരന്‍ ജീവനൊടുക്കിയതിനെ തുടര്‍ന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് തടവുകാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും വേഷം ആകാമെന്ന ആശയം മുന്നോട്ട് വെച്ചിരുന്നു. പുരുഷന്മാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും സ്ത്രീകള്‍ക്ക് ചുരിദാറും എന്ന തീരുമാനത്തിലാണ് ഇപ്പോള്‍ അധികൃതര്‍.

ആദ്യഘട്ടമെന്ന നിലയില്‍ കോഴിക്കോട് ജയിലിലായിരിക്കും വസ്ത്രധാരണത്തില്‍ മാറ്റം ഉണ്ടാകുക. 200 പുരുഷന്മാരും 15 സ്ത്രീകളുമാണ് ജയിലില്‍ ഉള്ളത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിയ്ക്കും പുതിയ വേഷം നല്‍കുക. നിറത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. വസ്ത്രങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള സ്വകാര്യ കമ്പനികള്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെടണമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button