Latest NewsNewsCrime

യുവതിയുടെ മൃതദേഹം തലയറുത്ത നിലയിൽ

റാഞ്ചി: ജാർഖണ്ഡിൽ സ്ത്രീയുടെ മൃതദേഹം തലയറുത്ത നിലയിൽ കണ്ടെത്തിയിരിക്കുന്നു. സൂഫിയ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവത്തിനു പിന്നിൽ പെൺകുട്ടിയുടെ കാമുകനാണെന്നു പോലീസ് പറഞ്ഞു. ഇയാൾ ഇപ്പോൾ ഒളിവിലാണ് ഉള്ളത്. പ്രതിയായ ഷെയ്ഖ് ബിലാന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് പെൺകുട്ടിയുടെ തല അറുത്തുമാറ്റപെട്ട മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. റാഞ്ചിയിലെ തന്നെ ചാന്ദ്‍വെയിലെ റെയിൽവെ ട്രാക്കിന് സമീപത്തെ പാടത്ത് മറവുചെയ്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വിവാഹിതനായ ബിലാലും വിവാഹബന്ധം പിരിഞ്ഞ സൂഫിയയും ഒരുമിച്ചായിരുന്നു താമസം. മുൻപ് ബിലാലിൽ നിന്ന് മർദ്ദനം നേരിട്ട സൂഫിയ പിതോറിയ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു ബിലാലിൽ നിന്ന് പൊലീസ് പിസ്റ്റൾ കണ്ടെടുക്കുകയും കേസിൽ ജയിലിൽ ആകുകയും ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിലായിരുന്നു കൊലപാതകം നടത്തിയത്. കൊലപാതകത്തിൽ ബിലാലിന്റെ ആദ്യ ഭാര്യക്കും ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button