വിജയകരമായ അഞ്ച് വർഷം പൂർത്തികരിച്ച പ്രധാന്‍ മന്ത്രി ഫസൽ ഭീമ യോജന പദ്ധതിയ്ക്ക് അഭിനന്ദനവുമായി ശോഭ സുരേന്ദ്രൻ. കർഷകർക്ക് ഇൻഷുറൻസ് നൽകുന്ന പദ്ധതിയിൽ ഇതിനോടകം 29 കോടി കർഷകരാണ് ഭാഗമായത്. 5.5 കോടി കർഷകർ പ്രതിവർഷം ഈ പദ്ധതിയുടെ ഭാഗമാകുന്നു. ഒരു ഹെക്ടറിനു 40,700 രൂപയാണ് സർക്കാർ പദ്ധതിപ്രകാരം ഇൻഷുറൻസായി നൽകുക എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശോഭ സുരേന്ദ്രൻ ഈക്കാര്യം പറഞ്ഞത് .
കുറിപ്പിന്റെ പൂർണരൂപം…………………..
പ്രധാനമന്ത്രി ഫസൽ ഭീമ യോജന വിജയകരമായ അഞ്ച് വർഷം പൂർത്തികരിച്ചിരിക്കുകയാണ്. കർഷകർക്ക് ഇൻഷുറൻസ് നൽകുന്ന പദ്ധതിയിൽ ഇതിനോടകം 29 കോടി കർഷകരാണ് ഭാഗമായത്. 5.5 കോടി കർഷകർ പ്രതിവർഷം ഈ പദ്ധതിയുടെ ഭാഗമാകുന്നു. ഒരു ഹെക്ടറിനു 40,700 രൂപയാണ് സർക്കാർ പദ്ധതിപ്രകാരം ഇൻഷുറൻസായി നൽകുക. 90, 000 കോടി രൂപ നിലവിൽ കർഷകർക്ക് ലഭ്യമായി കഴിഞ്ഞു. വിജയകരമായി തുടരുന്ന പ്രധാനമന്ത്രി ഫസൽ ഭീമ യോജനയുടെ പ്രവർത്തനങ്ങൾക്ക് അഭിവാദ്യങ്ങൾ..
https://www.facebook.com/SobhaSurendranOfficial/posts/2311975942259566
Post Your Comments