തിരുവനന്തപുരം: ജസ്ന എവിടെ ? സംസ്ഥാനത്ത് പലവിധ സംഭവങ്ങളിലൂടെ കാണാതായിരിക്കുന്നത് 800 ഓളം പേരെയാണ്. കാണാതായവര്‍ എങ്ങോട്ടു പോകുന്നുവെന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല. പെണ്‍കുട്ടികളെ കാണാതാകുന്നതിനു പിന്നില്‍ ലൗ ജിഹാദാണോ പിന്നില്‍ ? എന്ന ചോദ്യവും പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാണാതായ 814 പേരെവിടെയെന്ന് കണ്ടെത്താതെ പൊലീസ്. ജര്‍മ്മനിയില്‍ നിന്ന് കേരളത്തിലെത്തിയ വിദേശ വനിതയും പത്തനംതിട്ടയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌നയും തിരുവനന്തപുരത്ത് ധനകാര്യസ്ഥാപന ജീവനക്കാരനായ ആര്യനാട് സ്വദേശി മോഹനനും ഈ പട്ടികയിലെ ഏതാനും ചിലര്‍ മാത്രം.
കൂടാതെ പലപ്പോഴായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ക്ക് എന്തുസംഭവിച്ചുവെന്ന ചോദ്യം ഇനിയും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ആകൃഷ്ടരായി നാടുവിട്ട പലരെയും പറ്റിയുള്ള വിവരങ്ങള്‍ വൈകിയെങ്കിലും പുറത്ത് വന്നുകൊണ്ടിരിക്കെ സംസ്ഥാനത്തെ എണ്ണൂറിലധികം പേരുടെ തിരോധാനം നിസാരമായി തള്ളിക്കളയാവുന്നതല്ല.
കാണാതാവുന്ന പെണ്‍കുട്ടികളിലും വീട്ടമ്മമാരിലും അധികവും പ്രണയത്തില്‍ കുടുങ്ങി വീട് വിട്ടുപോകുന്നവരാണെന്ന് പൊലീസ് പറയുന്നു. അച്ഛനമ്മമാരോട് പിണങ്ങിയും കൂട്ടുകാര്‍ക്കൊപ്പവും നാടുവിടുന്ന കുട്ടികളുമുണ്ട്. ആളുകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 13,116 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഏറ്റവും കൂടുതല്‍ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്. ഇവരില്‍ 196 പുരുഷന്മാരെയും 774 സ്ത്രീകളെയും 193 കുട്ടികളെയും പിന്നീട് കണ്ടെത്തി. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളെയും ബന്ധപ്പെടുത്തി പോര്‍ട്ടല്‍ സംവിധാനം വഴിയും അല്ലാതെയും കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടര്‍ന്നുവരികയാണ്. പ്രണയത്തെതുടര്‍ന്ന് ഒളിച്ചോടുന്ന പെണ്‍കുട്ടികളും സ്ത്രീകളുമാണ് കാണാതാവുന്നവരില്‍ കൂടുതല്‍.
Post Your Comments