KeralaLatest NewsNews

യുവനടിയെ പീഡിപ്പിച്ചെന്ന ആരോപണം: സംവിധായകൻ കമലിനെതിരെ വീണ്ടും പോലീസില്‍ പരാതി

തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകൻ കമൽ ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സുനൽ മാത്യു ആണ് ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്.

പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ നായികവേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി ആരോപിച്ച് യുവനടി കമലിനെതിരെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിൽ ‘അത് നമ്മുടെ സിനിമയിൽ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാൻ സെറ്റിൽ ചെയ്തെന്നും’ കമൽ പരാമർശിച്ചതിനെതിരെയാണ് പരാതി. ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാൾ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button