ദന്തേവാട : തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ടിരുന്ന മാവോയിസ്റ്റ് ഭീകരന്‍ പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ദന്തേവാടയില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഹിദ്മ മുചകിയാണ് കൊല്ലപ്പെട്ടത്. പൊലീസ് തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരിക്കുന്നയാളാണ് ഹിദ്മ മുചകി. ഛത്തീസ്ഗഡിലെ ചിക്പല്‍, മര്‍ജും ഗ്രാമങ്ങളോട് ചേര്‍ന്നുളള വനത്തില്‍ വെച്ചാണ് ഇയാള്‍ പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
നിരവധി മാവോയിസ്റ്റ് നടപടികളില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ള ഇയാള്‍ ബസ്തര്‍ കൂട്ടക്കൊലയിലെ പ്രതി കൂടിയാണ്. ഒരു ആദിവാസി യുവാവിനെ പൊലീസിന്റെ ചാരനെന്ന് ആരോപിച്ച് മാവോയിസ്റ്റുകള്‍ പിടികൂടി വധിക്കാന്‍ ഒരുങ്ങവെ പൊലീസ് സംഘം എത്തി രക്ഷിച്ചു. പിന്നീട് മര്‍ജും ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ യോഗം ചേരുന്നതായി ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് പൊലീസ് സായുധ സേനയും ജില്ലാ റിസര്‍വ് ഗാര്‍ഡും ചേര്‍ന്ന് റെയ്ഡ് നടത്തി.
റെയ്ഡിനിടെ മാവോയിസ്റ്റുകള്‍ വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പോരാട്ടം തന്നെ നടന്നു. പോരാട്ടം അവസാനിച്ച ശേഷം പൊലീസ് നടത്തിയ തിരച്ചിലില്‍ വെടിയേറ്റ് മരിച്ച മുചകിയെ കണ്ടെത്തിയെന്ന് ദന്തേവാട പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ അറിയിച്ചു. 2008-09 മുതല്‍ സംസ്ഥാനത്തെ മാവോയിസ്റ്റുകളില്‍ പ്രധാനിയായിരുന്നു മുചകി.
Post Your Comments