MollywoodLatest NewsKeralaCinemaNewsEntertainment

മമ്മൂട്ടിയെ വിമർശിക്കാൻ ഞാൻ ആയിട്ടില്ല: വിവാദങ്ങളോട് പ്രതികരിച്ച് കൃഷ്ണകുമാർ

രാഷ്ട്രീയ നിലപാടുകൾ പരസ്യമായി അറിയിക്കുന്നതിന്റെ പേരിൽ സുരേഷ് ഗോപിയും താനും വിമർശിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും മമ്മൂട്ടി എന്തുകൊണ്ട് വിമർശിക്കപ്പെടുന്നില്ലെന്നും നടനും ബിജെപി അനുഭാവിയുമായ കൃഷ്ണകുമാർ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ചോദിച്ചിരുന്നു. എന്നാൽ, താരത്തിന് എതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയരുകയായിരുന്നു. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന.

അച്ഛന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിയ്ക്കപ്പെട്ടു എന്നാണ് അഹാന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്. വിവാദത്തിന് കൃഷ്ണകുമാർ നൽകിയ പ്രതികരണം വന്ന അഭിമുഖത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് അഹാന പ്രതികരിച്ചത്.

Also Read: ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി

”താനൊരിക്കലും മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ ആയിട്ടില്ല. ആകുകയുമില്ല. വിമര്‍ശിക്കേണ്ട കാര്യവുമില്ല. എന്റെ മകള്‍ ഇപ്പോള്‍ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന സിനിമയിലാണ്. മമ്മൂട്ടിയുമായി നല്ല ബന്ധമാണ് ഉള്ളത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മമ്മൂട്ടിയും കാണുമായിരിക്കും. സിനിമയില്‍ ഇത്രയും വര്‍ഷം താര രാജാവായിരുന്ന അദ്ദേഹത്തിന് അറിയാം ഇത്തരം വാര്‍ത്തകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. ഒരാള്‍ പറയുന്നത് അതുപോലെയല്ല മാധ്യമങ്ങളില്‍ വരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം” എന്നാണ് സംഭവത്തില്‍ കൃഷ്ണകുമാര്‍ പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button