കോട്ടയം : റെയിൽവേ സ്റ്റേഷനിൽ ആറുവരിപ്പാത വരുന്നു. രണ്ടുവരിപ്പാത ആറാകുന്നതോടെ ഒരു വരി പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമായി അനുവദിക്കാനും തീരുമാനമായി. നിലവിൽ മൂന്ന് പ്ലാറ്റ്‌ഫോമാണ് കോട്ടയം റെയിൽവേ സ്റ്റേഷനിലുള്ളത്. നിർമാണം പൂർത്തിയായികഴിയുമ്പോൾ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം അഞ്ചാകും. നാഗമ്പടത്താകും പ്രവേശനകവാടം.
10 ഓവർബ്രിഡ്ജുകളാണ് പണിതീരാനുള്ളത്. ചങ്ങനാശേരി മുതൽ ചിങ്ങവനം വരെയുള്ള 17 കിലോമീറ്റർ നിർമാണജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. തോമസ് ചാഴികാടൻ എം.പി. സ്ഥലം സന്ദർശിച്ച് നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി. 2021 ഡിസംബർ അവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാകുമെന്ന് അവലോകനയോഗത്തിന് ശേഷം എം.പി. പറഞ്ഞു.
Post Your Comments