കരിവെള്ളൂർ : കാലംതെറ്റി പെയ്ത മഴയിൽ കുണിയൻ പടിഞ്ഞാർ, കൊയോങ്കര പാടശേഖരങ്ങളിലെ പത്തേക്കറോളം വിളഞ്ഞ നെല്ലുകൾ വെള്ളത്തിൽ മുങ്ങി.ഈ വർഷമെങ്കിലും കൃഷി രക്ഷപ്പെടുമെന്ന സമാധാനത്തിൽ കഴിയുമ്പോഴാണ് നിനച്ചിരിക്കാതെ ശക്തമായ വേനൽമഴയെത്തിയത്.
വടക്കുഭാഗത്തുനിന്ന് ശക്തമായി ഒഴുകിയെത്തിയ വെള്ളം തോടിന്റെ കരകവിഞ്ഞ് ഇരുഭാഗത്തേയും വയലുകളിൽ വ്യാപിച്ചു. ഒരാഴ്ച കഴിഞ്ഞിട്ടും വെള്ളം ഇറങ്ങിയിട്ടില്ല. രണ്ടാഴ്ചകഴിഞ്ഞ് കൊയ്യാൻ പാകത്തിലായ നെൽക്കതിരുകളാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. ഇനി ഇവ കൊയ്തെടുക്കാൻ പ്രയാസമാണെന്ന് കർഷകർ പറയുന്നു.
Post Your Comments