ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പുനപരിശോധിക്കാനായി സുപ്രീം കോടതി നിയോഗിച്ച സമിതി അംഗങ്ങള്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ധ്രുവ് റാട്ടി. സമിതിയിടെ നാല് അംഗങ്ങളും കാര്‍ഷിക ബില്ലിനെ പരസ്യമായി പിന്തുണയ്ക്കുന്നവരാണ്. ലോകത്തിലെ മികച്ച പ്രധാനമന്ത്രിയെ കണ്ടെത്താന്‍ കങ്കണ റണൗത്ത്,അര്‍ണാബ് ഗോസാമി, രജത് ശര്‍മ, സംബിത് പത്ര എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതിന് സമാനമാണിതെന്ന് ധ്രുവ് റാട്ടി പ്രതികരിച്ചു.
നാലംഗ സമിതിക്കെതിരെ ഇതിനകം തുടരെ വിമര്‍ശനം ഉയരുന്നുണ്ട്. സമിതിയില്‍ മൂന്നുപേര്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്നും സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിക്ക് കഴിയുമെന്ന് കരുതുന്നില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാല്‍ പറഞ്ഞു.
Read Also: ദത്തെടുത്ത 14 കാരിയെ 60 കാരന്‍ പീഡിപ്പിച്ച സംഭവം: ശിശുക്ഷേമസമിതിക്ക് പങ്ക്?
അതേസമയം സമിതിക്കെതിരെ പരിഹാസവുമായാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത് എത്തിയത്. കാര്‍ഷിക ബില്ലുകളെ പിന്തുണക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപീകരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് തരൂര്‍ പരിഹസിച്ചു. മൂന്‍കൂട്ടി തീരുമാനം ഉറപ്പിച്ചവരില്‍ നിന്ന് ഇനി എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുകയെന്നും ട്വിറ്ററിലൂടെ അദ്ദേഹം ചോദിച്ചു.
Post Your Comments