അയോദ്ധ്യ : രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകുമെന്ന് അറിയിച്ച് പ്രശസ്ത തെന്നിന്ത്യൻ താരം പ്രണിത സുഭാഷ്. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം സംഭാവന നൽകുന്ന വിവരം അറിയിച്ചത്. ആദ്യഗഡുവായി ലക്ഷം രൂപ നൽകുമെന്ന് പ്രണിത പറഞ്ഞു.
ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം തുടങ്ങാനിരിക്കേ പ്രവർത്തകർ സംഭാവന പിരിക്കുന്നതിനുള്ള നിധി സമർപ്പൺ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഭാവന പ്രഖ്യാപിച്ച് നടി രംഗത്ത് വന്നത്. എല്ലാവരും രാമക്ഷേത്രത്തിന് സംഭാവന നൽകണമെന്നും നടി അഭ്യർത്ഥിച്ചു.
Post Your Comments